അട്ടിമറി അഭ്യൂഹങ്ങൾക്കിടെ ഷി ജിൻപിങ് പൊതുവേദിയിൽ


രാജ്യത്തിനു പുറത്തുപോയിവരുന്നവരെ നിർബന്ധിത ക്വാറന്റീനു വിധേയരാക്കുന്ന ചൈനയുടെ കോവിഡുനയത്തിന്റെ ഭാഗമായി പ്രസിഡന്റ് മാറിനിന്നതെന്നാണ് വിവരം.

Photo: https://twitter.com/OliviaSiongCNA

ബെയ്ജിങ്: അട്ടിമറി അഭ്യൂഹങ്ങൾക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് സ്റ്റേറ്റ് ടി.വി.യിൽ പ്രത്യക്ഷപ്പെട്ടു. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെയും രാജ്യത്തിന്റെയും കഴിഞ്ഞ പത്തുവർഷത്തെ നേട്ടങ്ങൾ പ്രദർശിപ്പിക്കുന്ന പരിപാടിയിലാണ് ഷി ജിൻപിങ് എത്തിയത്.

പ്രദർശനം നടന്നുകാണുകയും കൂടെയുള്ളവർക്ക് നിർദേശങ്ങൾ നൽകുന്നതും ദൃശ്യത്തിലുണ്ട്. പാർട്ടി കോൺഗ്രസ് നടക്കാനിരിക്കെ പൊതുവേദികളിൽനിന്ന് ഷി ജിൻപിങ് വിട്ടുനിന്നത് അഭ്യൂഹങ്ങൾക്ക് വഴിവെച്ചിരുന്നു. പട്ടാള അട്ടിമറി നടന്നെന്നായിരുന്നു അഭ്യൂഹം.ഷാങ്ഹായ് ഉച്ചകോടിയിൽനിന്നു മടങ്ങിയെത്തിയശേഷം ആദ്യമായാണ് പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത്. രാജ്യത്തിനു പുറത്തുപോയിവരുന്നവരെ നിർബന്ധിത ക്വാറന്റീനു വിധേയരാക്കുന്ന ചൈനയുടെ കോവിഡുനയത്തിന്റെ ഭാഗമായി പ്രസിഡന്റ് മാറിനിന്നതെന്നാണ് വിവരം.

Content Highlights: China's Xi reappears on state TV amid rumors over absence

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..