china
ബെയ്ജിങ്: ചാരവൃത്തി നടത്തുന്നവരെ എങ്ങനെ പിടിക്കാമെന്ന് വിദ്യാർഥികളെ പഠിപ്പിക്കുകയാണ് ചൈനയിലെ പ്രമുഖ സർവകലാശാലകൾ. മേയിൽനടന്ന ദേശീയ സുരക്ഷാസമിതി യോഗത്തിൽ ഇത്തരം സാഹചര്യങ്ങൾ നേരിടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രസിഡൻറ് ഷി ജിൻപിങ് ഊന്നിപ്പറഞ്ഞതാണ് പുത്തൻ ക്രാഷ് കോഴ്സ് തുടങ്ങാൻ സർവകലാശാലകളെ പ്രേരിപ്പിച്ചത്.
വിദേശശക്തികൾക്കെതിരേ എങ്ങനെ പ്രതിരോധം തീർക്കാമെന്നാണ് സർക്കാർ നടത്തുന്ന ചിൻഗ്വ സർവകലാശാലാ അധ്യാപകരെയും വിദ്യാർഥികളെയും പഠിപ്പിച്ചത്. ബെയ്ജിങ് സർവകലാശാലയാകട്ടെ ദേശീയസുരക്ഷ പ്രമേയമാക്കി ഉദ്യാനവിരുന്ന് നടത്തി. ‘ആരാണ് ചാരൻ’ എന്നുപേരിട്ട ഗെയിമിലൂടെയായിരുന്നു ബെയ്ഹാങ് സർവകലാശാലയുടെ പരിശീലനം.
എന്നാൽ, പരസ്പരം ചാരവൃത്തി നടത്താൻ പൗരരെ പ്രോത്സാഹിപ്പിക്കുന്നത് അപകടകരമായ ഫലമുണ്ടാക്കുമെന്നാണ് വിദഗ്‌ധാഭിപ്രായം. പൗരരിൽനിന്ന് തെറ്റായവിവരം ലഭിച്ചാൽ അത് ആഭ്യന്തരസുരക്ഷാ ഏജൻസികൾക്കുതന്നെ തിരിച്ചടിയാകാമെന്ന് യു.എസിലെ ടെക്സസ് ആൻഡ് ഓസ്റ്റിൻ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ ഷീന ഗ്രീറ്റെൻസ് പറഞ്ഞു.
ചാരവൃത്തിക്കെതിരേ ജൂലായിൽ ചൈന പുതിയനിയമം പാസാക്കിയിരുന്നു. ചാരന്മാരെക്കുറിച്ച് വിവരം നൽകുന്നവർക്ക് 68,160 ഡോളറും (ഏകദേശം 56.78 ലക്ഷം രൂപ) വാഗ്ദാനം ചെയ്യുകയുണ്ടായി. രഹസ്യം സൂക്ഷിക്കാനുള്ള അറിവും നൈപുണിയും വിപുലമാക്കുന്നതിന് കമ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളെയും സർക്കാരുദ്യോഗസ്ഥരെയും സഹായിക്കാൻ ആപ്ലിക്കേഷനും പുറത്തിറക്കിയിരുന്നു.
Content Highlights: crash course on how to catch spies Chinese universities
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..