ഡൊണാൾഡ് ട്രംപ് | Photo: AP
സാൻഫ്രാൻസിസ്കോ: മുൻ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ പുനഃസ്ഥാപിക്കുന്നതായി സാമൂഹികമാധ്യമരംഗത്തെ ഭീമനായ മെറ്റ അറിയിച്ചു. 2021-ലെ യു.എസ്. ക്യാപിറ്റോൾ ആക്രമണത്തെത്തുടർന്നാണ് ട്രംപിന് വിലക്കേർപ്പെടുത്തിയിരുന്നത്. അടുത്തയാഴ്ചയോടെ ട്രംപ് തിരികെയെത്തുമെന്ന് മെറ്റയുടെ ഗ്ലോബൽ അഫയേഴ്സ് വിഭാഗം പ്രസിഡന്റ് നിക്ക് ക്ലെഗ് അറിയിച്ചു.
2024-ലെ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. 2021 ജനുവരി ആറിനാണ് അദ്ദേഹത്തിന്റെ അക്കൗണ്ടിന് വിലക്കേർപ്പെടുത്തിയത്. ഫെയ്സ്ബുക്കിൽ 340 ലക്ഷം പേരാണ് ട്രംപിനെ പിന്തുടരുന്നത്. ട്വിറ്റർ ട്രംപിന് ഏർപ്പെടുത്തിയ വിലക്ക് കഴിഞ്ഞ നവംബറിൽ നീക്കിയിരുന്നു. ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തശേഷമാണ് 8.8 കോടി പേർ പിന്തുടരുന്ന ട്രംപിന്റെ വിലക്ക് നീക്കാൻ തീരുമാനമായത്.
Content Highlights: donald trump back to instagram and facebook
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..