ട്രംപിന്റെ നികുതി റിട്ടേണുകൾ കോൺഗ്രസിനു കൈമാറണമെന്ന് സുപ്രീംകോടതി


-

വാഷിങ്ടൺ: മൂന്നുവർഷത്തെ നിയമയുദ്ധത്തിനൊടുവിൽ യു.എസ്. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നികുതി റിട്ടേൺ രേഖകൾ പാർലമെന്റ് സമിതിക്കു കൈമാറണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. നികുതിവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ ട്രംപ് നടത്തിയ ശ്രമങ്ങൾ ഇതോടെ പരാജയപ്പെട്ടു. ആറുവർഷത്തെ നികുതി റിട്ടേൺ രേഖകളാണ് ജനപ്രതിനിധിസഭയുടെ വെയ്സ് ആൻഡ് മീൻസ് കമ്മിറ്റിക്ക് ട്രംപ് കൈമാറേണ്ടത്. ഇതു തടയണമെന്നാവശ്യപ്പെട്ടുള്ള ട്രംപിന്റെ അപേക്ഷ കോടതി തള്ളി.

അധികാരത്തിലിരിക്കുമ്പോൾ നികുതി സംബന്ധിച്ച രേഖകൾ ട്രംപ് പുറത്തുവിട്ടിരുന്നില്ല. ഇക്കാര്യത്തിൽ ഡെമോക്രാറ്റുകളുടെ ഇടപെടലുകൾ തടയാൻ കോടതിയിലെത്തി. ആവശ്യം കീഴ്‌ക്കോടതി തള്ളിയതോടെ സുപ്രീംകോടതിയെ സമീപിക്കുകയുമായിരുന്നു.Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..