നടിക്ക് വന്‍തുക നല്‍കിയെന്ന കേസ്; കുറ്റം ചുമത്തിയ ജഡ്ജിക്ക് തന്നോട് വെറുപ്പെന്ന് ട്രംപ്


1 min read
Read later
Print
Share

ട്രംപും നടി സ്റ്റോമി ഡാനിയേൽസും | AFP

ന്യൂയോർക്ക്: വിവാഹേതരബന്ധം പുറത്തുപറയാതിരിക്കാൻ നടിക്ക് പണംനൽകിയെന്ന കേസിൽ തനിക്കെതിരേ ക്രിമിനൽക്കുറ്റം ചുമത്തിയ മാൻഹട്ടൺ ജില്ലാകോടതി ജഡ്ജിക്കെതിരേ ആഞ്ഞടിച്ച് യു.എസ്. മുൻപ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

കോടതിനടപടികൾക്കുമുമ്പ്, ജഡ്ജി ജുവാൻ മേർച്ചൻ, തന്നോട് വെറുപ്പാണെന്ന് പറഞ്ഞതായി ട്രംപ് ആരോപിച്ചു. തനിക്കെതിരായ ആരോപണങ്ങളെ ‘കൊടിയ അഴിമതി’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ന്യൂയോർക്കിൽ ന്യായവും നീതിയുക്തവുമായ വിചാരണ ലഭിക്കില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചൊവ്വാഴ്ച ന്യൂയോർക്കിലെ മാൻഹട്ടൺ കോടതിയിൽ ഹാജരായി കുറ്റപത്രം വായിച്ചുകേൾക്കാനിരിക്കെയാണ് ജഡ്ജിക്കെതിരേ ട്രംപ് വിമർശമുയർത്തിയത്.

വിവാഹേതര ലൈംഗികബന്ധം വെളിപ്പെടുത്താതിരിക്കാൻ 2016-ൽ രതിചിത്രനടിയായ സ്റ്റോമി ഡാനിയേൽസിന് വൻതുക നൽകിയെന്ന കേസിൽ കഴിഞ്ഞദിവസമാണ് കോടതി ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമെന്നാണ് ട്രംപ് പ്രതികരിച്ചത്. കുറ്റാരോപിതനായശേഷമുള്ള 24 മണിക്കൂറിനിടെ 2024-ലെ തന്റെ തിരഞ്ഞെടുപ്പുഫണ്ടിലേക്ക് 40 ലക്ഷം ഡോളർ (32.87 കോടിയിലേറെ രൂപ) ട്രംപ് സമാഹരിച്ചു. കോടതിയുത്തരവ് ട്രംപിന്റെ സ്ഥാനാർഥിത്വത്തെ ബാധിക്കുമോ എന്ന ആശങ്ക ഉയർന്നിട്ടുണ്ട്.

Content Highlights: Donald Trump US actress Stormy Daniels

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..