
ഇലോൺ മസ്ക്| File Photo: AP
ലണ്ടൻ: ട്വിറ്റർ ഏറ്റെടുക്കാനുള്ള നടപടികൾ താത്കാലികമായി നിർത്തിവെക്കുന്നുവെന്ന് ശതകോടീശ്വരൻ ഇലോൺ മസ്ക് വെള്ളിയാഴ്ച ട്വീറ്റ് ചെയ്തു. വ്യാജ അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ കമ്പനി പുറത്തുവിടാത്തതാണ് കാരണം. സ്പാമുകളും വ്യാജ അക്കൗണ്ടുകളും പണമീടാക്കുന്ന ഉപഭോക്താക്കളുടെ അഞ്ച് ശതമാനത്തിൽ താഴെയാണെന്ന് ട്വിറ്റർ കഴിഞ്ഞദിവസം അവകാശപ്പെട്ടിരുന്നു. ഇതിനെ സാധൂകരിക്കുന്ന കണക്കുകൾ ലഭ്യമല്ലെന്ന് മസ്ക് ചൂണ്ടിക്കാട്ടി. ട്വിറ്റർ ഏറ്റെടുക്കാനുള്ള തീരുമാനത്തിന് ഇപ്പോഴും മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇലോൺ മസ്ക് നിലപാടറിയിച്ചതോടെ ട്വിറ്ററിന് ഓഹരിവിപണിയിൽ വൻ തിരിച്ചടിയുണ്ടായി. 18 ശതമാനത്തോളമാണ് മൂല്യം ഇടിഞ്ഞത്. ഏറ്റെടുക്കൽ പൂർത്തിയാക്കാനായില്ലെങ്കിൽ 100 കോടി ഡോളർ ബ്രേക്ക് അപ്പ് ഫീസായി ട്വിറ്ററിന് നൽകാൻ മസ്ക് ബാധ്യസ്ഥനാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..