ഫ്രഞ്ച് തിരഞ്ഞെടുപ്പ്: ആദ്യഘട്ട വോട്ടെടുപ്പിൽ മാക്രോണിന് മുൻതൂക്കം


എമ്മാനുവൽ മാക്രോൺ| Photo: AP

പാരീസ്: ഫ്രാൻസിൽ ആദ്യഘട്ട തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് എമ്മാനുവൽ മാക്രോണിന് വിജയം. ഞായറാഴ്ചയായിരുന്നു രാജ്യത്ത് ആദ്യഘട്ട വോട്ടെടുപ്പ്. 97 ശതമാനം വോട്ടുകൾ എണ്ണിത്തീർന്നപ്പോൾ ‍27.6 ശതമാനം വോട്ടുകൾ മാക്രോൺ നേടിയതായി ഫ്രഞ്ച് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

തീവ്ര വലതുപക്ഷ നേതാവായ മറൈൻ ലു പെന്നിന് ലഭിച്ചത് 23.41 ശതമാനം വോട്ടുകൾ. ഇടതുപക്ഷ സ്ഥാനാർഥിയായ ജീൻ ലുക് മെലെൻ ചോൻ 21.95 ശതമാനം വോട്ടുകളും നേടി. ഇതോടെ രണ്ടാംഘട്ട വോട്ടെടുപ്പിൽ മാക്രോണും പെന്നും തമ്മിൽ മാത്രമായിരിക്കും മത്സരം. ആദ്യഘട്ട തിരഞ്ഞെടുപ്പിൽ 12 സ്ഥാനാർഥികളാണ് ജനവിധി തേടിയത്.

Content Highlights: emmanuel macron leads in first phase of france election

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..