ഗാസ സംഘർഷത്തിൽ മരണം 29 ആയി


Photo: AP

ജറുസലേം: ഗാസ മുനമ്പിൽ മൂന്നുദിവസമായി തുടരുന്ന ഇസ്രയേൽ സൈനികനടപടിയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 29 ആയി. സായുധസംഘടനയായ ഇസ്‌ലാമിക് ജിഹാദിനെ ലക്ഷ്യമിട്ടാണ് ആക്രമണമെങ്കിലും കൊല്ലപ്പെട്ടവരിൽ സാധാരണക്കാരുമുണ്ട്. ആറുകുട്ടികൾക്കും നാലുസ്ത്രീകൾക്കും ജീവൻ നഷ്ടപ്പെട്ടതായി ഗാസയിലെ ആരോഗ്യമന്ത്രാലയം പറഞ്ഞു. 253 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

റാഫാ നഗരത്തിൽ നടത്തിയ ദൗത്യത്തിലൂടെ ഇസ്‌ലാമിക് ജിഹാദിന്റെ രണ്ടാമത്തെ മുതിർന്നനേതാവിനെ വധിച്ചതായി ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു. തെക്കൻ ഗാസാ മുനമ്പിലെ പ്രവർത്തനങ്ങളുടെ ചുമതലയിലുള്ള ഖാലിദ് മൻസൂർ കൊല്ലപ്പെട്ടതായി ഞായറാഴ്ച ഇസ്‌ലാമിക് ജിഹാദും സ്ഥിരീകരിച്ചു.

സൈനികനടപടിയിലൂടെ സംഘടനയുടെ 15 പ്രവർത്തകരെ വധിച്ചെന്നാണ് ഇസ്രയേലിന്റെ കണക്ക്. ഇവരെ പിന്തുണയ്ക്കുന്നെന്ന സംശയത്തിൽ 19 പേരെ വെസ്റ്റ്ബാങ്കിൽനിന്ന് അറസ്റ്റുചെയ്തിട്ടുണ്ട്. ഇസ്‌ലാമിക് ജിഹാദിന്റെ ഭാഗത്തുനിന്ന് ഇസ്രയേലിലേക്ക് റോക്കറ്റാക്രമണവും രൂക്ഷമായിരുന്നു.

വെള്ളിയാഴ്ചയാണ് ഇസ്രയേൽ ആക്രമണം തുടങ്ങിയത്. ഇതിന് ഒരാഴ്ചമുമ്പ്, ഒളിവിൽക്കഴിയുകയായിരുന്ന ഇസ്‌ലാമിക് ജിഹാദിന്റെ തലവൻ സിയാദ് അൽ നഖാലാ ഇറാൻ സന്ദർശിച്ചിരുന്നു.

Content Highlights: Gaza conflict death toll rises to 29

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..