ഫ്രാൻസിസ് മാർപാപ്പ | Photo: AP
വത്തിക്കാൻ സിറ്റി: അധാർമികമെന്നു പറഞ്ഞ് സ്വവർഗ ലൈംഗികതയെ കുറ്റകൃത്യമാക്കുന്ന നിയമങ്ങളെ വിമർശിച്ച് ഫ്രാൻസിസ് മാർപാപ്പ. എല്ലാ മക്കളെയും അവരായിരിക്കുന്നതുപോലെയാണ് ദൈവം സ്നേഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ലൈംഗിക ന്യൂനപക്ഷങ്ങളെ സഭയിലേക്കു സ്വാഗതംചെയ്യണമെന്ന് ഇത്തരം നിയമങ്ങളെ പിന്തുണയ്ക്കുന്ന ബിഷപ്പുമാരോട് പാപ്പ ആഹ്വാനം ചെയ്തു. എന്നാൽ, സ്വവർഗലൈംഗികത പാപമാണെന്ന സഭയുടെ നിലപാട് അദ്ദേഹം ആവർത്തിച്ചു. വാർത്താ ഏജൻസിയായ എ.പി.ക്കു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
ഏകദേശം 67 രാജ്യങ്ങളാണ് ഉഭയസമ്മതപ്രകാരമുള്ള സ്വവർഗ ലൈംഗികത ക്രിമിനൽക്കുറ്റമാക്കിയിരിക്കുന്നത്.
ഇത്തരം നിയമങ്ങൾ അധാർമികമാണെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. ഇവ ഇല്ലാതാക്കാൻ കത്തോലിക്കാ സഭയ്ക്കു കഴിയണമെന്നും അതിനായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സ്വവർഗാനുരാഗികളോടും ലൈംഗിക ന്യൂനപക്ഷങ്ങളോടും ഫ്രാൻസിസ് മാർപാപ്പയ്ക്ക് സഹാനുഭൂതിയുണ്ടെങ്കിലും സ്വവർഗ വിവാഹങ്ങൾ സഭ ആശീർവദിക്കില്ലെന്ന് വത്തിക്കാൻ 2021-ൽ വ്യക്തമാക്കിയിരുന്നു. പാപത്തിന് ആശീർവാദം നൽകാൻ ദൈവത്തിനു കഴിയില്ലെന്നാണ് ഇതിനു കാരണമായി പറഞ്ഞത്.
Content Highlights: homo sexuality not a crime says pope francis
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..