Photo: AP
ലഹോർ: തനിക്കെതിരേയുള്ള ഒമ്പതുകേസുകളിൽ സംരക്ഷണ ജാമ്യം തേടി പാക് മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാൻ വെള്ളിയാഴ്ച ലഹോർ ഹൈക്കോടതിയെ സമീപിച്ചു. ഇമ്രാനെതിരേയുള്ള ജാമ്യമില്ലാ വാറന്റ്, ഇസ്‌ലാമാബാദ് ഹൈക്കോടതി ശനിയാഴ്ചവരെ മരവിപ്പിച്ച് മണിക്കൂറുകൾക്കകമാണ് അദ്ദേഹം കോടതിയിലെത്തിയത്.
ഭീകരവാദക്കുറ്റം ചുമത്തിയ കേസ്, മറ്റു ചില സിവിൽ കേസ് എന്നിവയിൽ ജസ്റ്റിസ് താരിഖ് സലീം ഷെയ്ഖ്, ജസ്റ്റിസ് ഫറൂഖ് ഹൈദർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വാദം കേൾക്കും. മാർച്ച് 18-നുമുമ്പായി ഇമ്രാനെ അറസ്റ്റ് ചെയ്യണമെന്നുത്തരവിട്ട് തിങ്കളാഴ്ചയാണ് ജസ്റ്റിസ് ഇഖ്ബാൽ ജാമ്യമില്ലാ അറസ്റ്റുവാറന്റ് പുറപ്പെടുവിച്ചത്.
തോഷാഖാനക്കേസിൽ തന്നെ അറസ്റ്റുചെയ്യുന്നത് പ്രതിരോധിക്കാൻ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ലഹോറിലെ സമാൻ പാർക്ക് വസതിയിൽ കഴിയുകയായിരുന്നു ഇമ്രാൻ. പുറത്തുദിവസങ്ങളായി ഇമ്രാന്റെ അനുയായികളും അറസ്റ്റുചെയ്യാനെത്തിയ പോലീസും തമ്മിൽ സംഘർഷാവസ്ഥ നിലനിന്നിരുന്നു.
Content Highlights: imran khan to court seeking bail
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..