ഇസ്രയേൽ സൈനികനടപടിയിൽ ഗാസയിൽ എട്ടുപേർ കൊല്ലപ്പെട്ടു


ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണം |ഫോട്ടോ:AP

ഗാസ: ഗാസമുനമ്പിൽ വെള്ളിയാഴ്ച ഇസ്രയേൽസൈന്യം നടത്തിയ വ്യോമാക്രമണത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു. ഇസ്‌ലാമിക് ജിഹാദ് പ്രസ്ഥാനത്തിന്റെ മുതിർന്നനേതാവും അഞ്ചുവയസ്സുള്ള ഒരു പെൺകുട്ടിയും ഇക്കൂട്ടത്തിലുണ്ടെന്നാണ് വിവരം. നാൽപ്പതിലേറെപ്പേർക്ക് പരിക്കേറ്റെന്ന് പലസ്തീനിയൻ അധികൃതർ പറഞ്ഞു. ഇസ്‌ലാമിക് ജിഹാദിനെ ഉന്നമിട്ടായിരുന്നു സൈനികനടപടിയെന്ന് ഇസ്രയേൽ വിശദീകരിച്ചു. കഴിഞ്ഞയാഴ്ച വെസ്റ്റ്ബാങ്കിൽനിന്ന് പലസ്തീനിയൻ സായുധസംഘത്തിന്റെ നേതാവിനെ ഇസ്രയേൽ പിടികൂടിയിരുന്നു. അന്നുമുതൽ മേഖലയിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.

ഗാസമുനമ്പിലെ തീവ്രവാദികളെ ഇസ്രയേൽ ജനതയുടെ സ്വൈരംകെടുത്താൻ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി യെയ്ർ ലാപിഡ് പറഞ്ഞു. ഗാസാനഗരത്തിലെ അപ്പാർട്ട്‌മെന്റിനുനേരെയാണ് ആക്രമണമുണ്ടായത്. കമാൻഡർ തയ്‌സീർ അൽ ജബാരി കൊല്ലപ്പെട്ടെന്ന് ഇസ്‌ലാമിക് ജിഹാദ് സ്ഥിരീകരിച്ചു.

Content Highlights: Israeli strikes kill 8 in Gaz

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..