സുരക്ഷാ ആശങ്ക: ചാറ്റ് ജി.പി.ടി. നിരോധിച്ച് ഇറ്റലി; നിയമം ലംഘിച്ചോ എന്നകാര്യത്തില്‍ അന്വേഷണം


1 min read
Read later
Print
Share

ഉപയോക്താക്കളുമായുള്ള സംഭാഷണത്തിലെ സ്വകാര്യതാലംഘനം, ഓൺലൈൻ പണമിടപാടുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർത്തൽ തുടങ്ങിയവയാണ് ചാറ്റ് ജി.പി.ടി.ക്കെതിരായ ആരോപണങ്ങൾ.

File Photo - AFP

റോം: നിർമിതബുദ്ധി ഭാഷാമോഡലായ ചാറ്റ് ജി.പി.ടി. ഇറ്റലി നിരോധിച്ചു. സുരക്ഷാപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണിത്.

വെള്ളിയാഴ്ച ഇറ്റലിയുടെ ഡേറ്റാ സംരക്ഷണ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ ഡേറ്റാ സംരക്ഷണനിയമം ലംഘിച്ചോ എന്ന കാര്യത്തിൽ ചാറ്റ് ജി.പി.ടി.ക്കും കമ്പനിയായ ഓപ്പൺ എ.ഐ.ക്കുമെതിരേ അന്വേഷണം നടത്തുമെന്ന് അതോറിറ്റി വ്യക്തമാക്കി. ഉപയോക്താക്കളുമായുള്ള സംഭാഷണത്തിലെ സ്വകാര്യതാലംഘനം, ഓൺലൈൻ പണമിടപാടുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർത്തൽ തുടങ്ങിയവയാണ് ചാറ്റ് ജി.പി.ടി.ക്കെതിരായ ആരോപണങ്ങൾ.

മാർച്ച് 20-നാണ് ഇതുമായി ബന്ധപ്പെട്ട ആദ്യ കേസ് റിപ്പോർട്ടുചെയ്തത്. നിരോധന ഉത്തരവ് പാലിക്കാനുള്ള നടപടിക്രമങ്ങളെക്കുറിച്ച് 20 ദിവസത്തിനകം മറുപടിനൽകണം. ഇല്ലെങ്കിൽ രണ്ടുകോടി യൂറോ (ഏകദേശം 178 കോടി രൂപ) പിഴചുമത്തും.

ചാറ്റ് ജി.പി.ടി. നിരോധിക്കുന്ന ആദ്യ യൂറോപ്യൻ രാജ്യമാണ് ഇറ്റലി. ചൈന, റഷ്യ, ഇറാൻ, ഉത്തരകൊറിയ തുടങ്ങിയ രാജ്യങ്ങൾ നേരത്തേ ഇത് നിരോധിച്ചിരുന്നു. ഉപയോക്താക്കളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും സംഭാഷണത്തിലേർപ്പെടാനും ലക്ഷ്യമിട്ട് യു.എസിലെ സംരംഭകസ്ഥാപനമായ ഓപ്പൺ എ.ഐ. വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയാണ് ചാറ്റ് ജി.പി.ടി. കഴിഞ്ഞ നവംബറിലാണ് നിലവിൽവന്നത്.

Content Highlights: world chat gpt Italy

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..