ഉത്തര കൊറിയയുടെ പരമാധികാരി കിം ജോങ് ഉൻ| File Photo: AP
പ്യോങ്യാങ്: ഉത്തരകൊറിയയിൽ ഈയാഴ്ച വൻ സൈനികപരേഡ് നടക്കാനിരിക്കെ ഏകാധിപതി കിം ജോങ് ഉന്നിനെ കാണാനില്ല. ഒരുമാസമായി കിം പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ലെന്നാണ് റിപ്പോർട്ട്. അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള സംശയം ഇതോടെ വീണ്ടുമുയർന്നതായി അമേരിക്കൻ വാർത്താചാനലായ ‘ഫോക്സ് ന്യൂസ്’ തിങ്കളാഴ്ച റിപ്പോർട്ടുചെയ്തു.
ഞായറാഴ്ചത്തെ പൊളിറ്റ് ബ്യൂറോ യോഗത്തിൽ കിം പങ്കെടുത്തില്ലെന്നും തുടർച്ചയായ മൂന്നാംതവണയാണ് യോഗത്തിൽനിന്ന് വിട്ടുനിൽക്കുന്നതെന്നും ദക്ഷിണകൊറിയയിലെ എൻ.കെ. ന്യൂസിനെ ഉദ്ധരിച്ച് ഫോക്സ് ന്യൂസ് പറഞ്ഞു. 2014-ൽ 40 ദിവസം കിം പൊതുയിടത്തുനിന്ന് അപ്രത്യക്ഷനായിരുന്നു.
Content Highlights: Kim Jong Un Disappears Again; Suspect health problem
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..