Taliban soldiers | Photo: AP
കാബുൾ: ഭാര്യയും ഭർത്താവുമായാലും അഫ്ഗാനിസ്താനിൽ ഭക്ഷണശാലകളിൽ ഒന്നിച്ചിരിക്കേണ്ടെന്ന് താലിബാൻ. പശ്ചിമ ഹെറാത്ത് പ്രവിശ്യയിലാണ് സദാചാര സംരക്ഷണ മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്. പാർക്കുകൾ ഉൾപ്പെടെയുള്ള പൊതു ഇടങ്ങളിലും ഈ വേർതിരിവ് ബാധകമാണ്.
ഭക്ഷണശാലകളിൽ കുടുംബവുമായെത്തുന്ന പുരുഷൻമാർക്ക് അവരോടൊപ്പം ഇരുന്ന് ഭക്ഷണംകഴിക്കാനുള്ള അനുവാദമില്ലെന്ന് മന്ത്രാലയം വ്യക്തമാക്കിയതായി ഖാം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഹെറാത്തിൽ കുടുംബവുമായെത്തിയ യുവതിയെ ഭർത്താവിനോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുന്നതിൽനിന്ന് വിലക്കിയതായും ഖാം റിപ്പോർട്ട് ചെയ്തു.
പാർക്കുകളിൽ സ്ത്രീകൾക്കും പുരുഷൻമാർക്കും വ്യത്യസ്ത ദിവസങ്ങളിലാണ് പ്രവേശനമെന്ന് അധികൃതർ വ്യക്തമാക്കി. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ മാത്രമാണ് സ്ത്രീകൾക്ക് പാർക്കുകളിൽ പ്രവേശനം. മറ്റു ദിവസങ്ങളെല്ലാം പുരുഷന്മാർക്കുമാത്രമായിരിക്കും.
Content Highlights: Men, women not allowed to sit together at restaurants- Taliban
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..