കത്തോലിക്ക സഭയിലെ ലൈംഗികാതിക്രമ വിവാദം: നൊബേൽ ജേതാവും പ്രതി


ഇൻഡൊനീഷ്യൻ ഭരണത്തിൽനിന്ന് കിഴക്കൻ തിമോറിന് സ്വാതന്ത്ര്യം നേടിക്കൊടുത്തവരിൽ പ്രധാനിയാണ് ബിഷപ്പ് കാർലോസ് ഷിമെനിസ് ബെലോ.

Bishop Carlos Ximenes Belo | Photo: AP

വത്തിക്കാൻ സിറ്റി: കിഴക്കൻ തിമോറിന്റെ സ്വാതന്ത്ര്യസമര നായകനും നൊബേൽ ജേതാവുമായ ബിഷപ്പ് കാർലോസ് ഷിമെനിസ് ബെലോയെ ലൈംഗികാതിക്രമക്കുറ്റത്തിന് ഉപരോധിച്ചിട്ടുണ്ടെന്ന് സമ്മതിച്ച് കത്തോലിക്ക സഭ. 1990-കളിൽ കിഴക്കൻ തിമോറിൽ ആൺകുട്ടികളെ പീഡനത്തിനിരയാക്കിയെന്നാണ് ബെലോ നേരിടുന്ന ആരോപണം. കഴിഞ്ഞദിവസം ഡച്ച് മാസികയായ ഡി ഗ്രോയെൻ ആംസ്റ്റർഡാമർ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

പീഡനത്തിനിരയായ രണ്ടുപേരുടെ തുറന്നുപറച്ചിലുകൾ മാസിക പ്രസിദ്ധീകരിച്ചു. കൂടുതൽപ്പേർ പുറത്തുവരാൻ മടിച്ചുനിൽക്കുന്നുണ്ടെന്നും അതിൽ വ്യക്തമാക്കി. ഇതിനുപിന്നാലെയാണ്, ബെലോയ്‌ക്കെതിരേ നേരത്തേത്തന്നെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കത്തോലിക്കസഭയ്ക്ക് വിശദീകരിക്കേണ്ടിവന്നത്. പുരോഹിതർക്കെതിരായ ലൈംഗികാതിക്രമ പരാതികൾ കൈകാര്യംചെയ്യുന്ന വകുപ്പിന് 2019-ലാണ് ബെലോയുടെ മോശം പെരുമാറ്റങ്ങളെക്കുറിച്ച് സൂചന ലഭിച്ചത്. ഒരുവർഷത്തിനുള്ളിൽ നടപടി സ്വീകരിച്ചെന്ന് വത്തിക്കാൻ പ്രതിനിധി മാറ്റിയോ ബ്രൂണി പറഞ്ഞു.ഇൻഡൊനീഷ്യൻ ഭരണത്തിൽനിന്ന് കിഴക്കൻ തിമോറിന് സ്വാതന്ത്ര്യം നേടിക്കൊടുത്തവരിൽ പ്രധാനിയാണ് ബിഷപ്പ് കാർലോസ് ഷിമെനിസ് ബെലോ. മേഖലയിലെ സംഘർഷങ്ങൾക്ക് ശാശ്വതപരിഹാരം കാണാനായി നടത്തിയ ശ്രമങ്ങളുടെ പേരിലാണ് 1996-ൽ ബെലോയ്ക്കും സഹപ്രവർത്തകൻ ജോസ് റാമോസ് ഹോർട്ടയ്ക്കും സമാധാന നൊബേൽ ലഭിച്ചത്.

2002-ൽ കിഴക്കൻ തിമോർ സ്വതന്ത്രമായി. അതേവർഷംതന്നെ കിഴക്കൻ തിമോറിലെ സഭാധ്യക്ഷസ്ഥാനം പ്രത്യേകിച്ച് വിശദീകരണങ്ങളൊന്നുമില്ലാതെ ബെലോ രാജിവെച്ചു. തുടർന്ന് മൊസംബിക്കിൽ കുട്ടികളുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി പോയി. നിലവിൽ പോർച്ചുഗലിലാണെന്നാണ് സൂചന.

Content Highlights: Nobel Prize Laureate Bishop Carlos Belo Accused Of Child Abuse

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..