കടലിനടിയിൽ ഹെയ്ൽ ഉപയോഗിച്ച് ഉത്തരകൊറിയ നടത്തിയ സ്ഫോടനം
സോൾ: ആണവശേഷിയുള്ള നൂതന അന്തർജല ഡ്രോൺ വെള്ളിയാഴ്ച വിജയകരമായി പരീക്ഷിച്ച് ഉത്തരകൊറിയ. ജലത്തിനടിയിൽ ‘റേഡിയോ ആക്ടീവ് സുനാമി’യുണ്ടാക്കാൻ പോന്നത്ര പ്രഹരശേഷിയുള്ളതാണ് മിസൈലെന്ന് ഉത്തരകൊറിയ അവകാശപ്പെട്ടു.
ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ സാന്നിധ്യത്തിലായിരുന്നു ഡ്രോണിന്റെ വിക്ഷേപണം.
തീരത്തുനിന്നോ തുറമുഖത്തുനിന്നോ കപ്പലുപയോഗിച്ച് വിക്ഷേപിക്കാൻ കഴിയുന്നതാണ് ഡ്രോൺ. ഇത് ശത്രുരാജ്യങ്ങളുടെ യുദ്ധക്കപ്പലുകളെ മാത്രമല്ല, തുറമുഖങ്ങളെപ്പോലും നശിപ്പിക്കാൻ ശേഷിയുള്ളതാണെന്നും ഉത്തരകൊറിയൻസൈന്യം അറിയിച്ചു. ഈയിടെ കൊറിയൻമേഖലയിൽനടന്ന ദക്ഷിണകൊറിയ-യു.എസ്. സംയുക്ത സൈനികാഭ്യാസമാണ് കൂടുതൽ ആണവായുധ പരീക്ഷണങ്ങൾ നടത്താൻ ഉത്തരകൊറിയയെ പ്രകോപിപ്പിച്ചത്.
മേഖലയിൽ സുരക്ഷാവെല്ലുവിളി സൃഷ്ടിക്കുന്നതാണ് ഇരുരാജ്യങ്ങളുടെയും അഭ്യാസമെന്നും തിരിച്ചടിയുണ്ടാവുമെന്നും ഉത്തരകൊറിയ മുന്നറിയിപ്പ് നൽകിയിരുന്നു.
Content Highlights: North Korea successfully tests new underwater drone
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..