കോഡ, വിൽ സ്മിത്തും ജെസീക്ക ചസ്റ്റനും
ലോസ് ആഞ്ജലിസ്: മികച്ച സിനിമയ്ക്കുള്ള 94-മത് ഓസ്കർ പുരസ്കാരം സിയാൻ ഹെഡെർ തിരക്കഥയെഴുതി സംവിധാനം ചെയ്ത കോഡ സ്വന്തമാക്കി. ‘ദ പവർ ഓഫ് ദി ഡോഗ്’ സംവിധാനം ചെയ്ത ജെയിൻ കാംപ്യനാണ് മികച്ച സംവിധായിക. വിൽ സ്മിത്ത് (കിങ് റിച്ചഡ്) മികച്ച നടനും ജെസ്സിക്ക ചാസ്റ്റെയ്ൻ (‘ഐസ് ഓഫ് ടാമ്മി ഫായേ’) നടിയുമായി. ഹോളിവുഡിലെ ഡോൾബി തിയേറ്ററിൽ തിങ്കളാഴ്ച രാവിലെയാണ് പുരസ്കാരച്ചടങ്ങു നടന്നത്. യുക്രൈനിലെ സംഘർഷപശ്ചാത്തലത്തിൽ ഒരു മിനിറ്റ് മൗനം ആചരിച്ചശേഷമായിരുന്നു തുടക്കം. ആറു പുരസ്കാരങ്ങൾ നേടിയ ‘ഡ്യൂൺ’ ആണ് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്. ഡോക്യുമെന്ററി വിഭാഗത്തിൽ ഇന്ത്യയിൽനിന്നുള്ള ‘റൈറ്റിങ് വിത് ഫയറി’ന് പുരസ്കാരമില്ല. ട്രോയ് കൊത്സുർ ആണ് സഹനടൻ (കോഡ). ഈ പുരസ്കാരത്തിനർഹനാകുന്ന കേൾവിശക്തിയില്ലാത്ത രണ്ടാമത്തെ വ്യക്തിയാണദ്ദേഹം. അരിയാന ഡീബോസെയാണ് സഹനടി (വെസ്റ്റ് സൈഡ് സ്റ്റോറി).
ജെയിനിന്റെ രണ്ടാമത്തെ ഓസ്കർ നേട്ടമാണിത്. 1994-ൽ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ‘ദി പിയാനോ’യിലൂടെ അവർ നേടിയിരുന്നു. തുടർച്ചയായി രണ്ടാംതവണയാണ് സംവിധാനത്തിനുള്ള പുരസ്കാരം വനിത നേടുന്നതെന്ന പ്രത്യേകത കൂടിയുണ്ട്. 2021-ൽ നൊമാഡ്ലാൻഡ് സംവിധാനം ചെയ്ത ക്ലോയ് ഷാവോ പുരസ്കാരം നേടിയിരുന്നു.
Content Highlights: oscar 2022 academy awards coda best movie will smith actor
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..