ഷഹബാസ് ഷരീഫ് | ഫോട്ടോ: എ.എഫ്.പി
ഇസ്ലാമാബാദ്: പാകിസ്താനിൽ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിൻറെ നേതൃത്വത്തിൽ 34 അംഗ മന്ത്രിസഭ ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്തു. 31 മന്ത്രിമാരും മൂന്ന് സഹമന്ത്രിമാരുമാണുള്ളത്. ഇതിനുപുറമേ മൂന്നുപേരെ കാബിനറ്റ് റാങ്കോടെ പ്രധാനമന്ത്രിയുടെ ഉപദേശകരായി നിയമിച്ചിട്ടുണ്ട്. എല്ലാമന്ത്രിമാർക്കും വകുപ്പുകൾ നിശ്ചയിച്ചിട്ടില്ല.
ഷഹബാസ് ഷരീഫ് അധ്യക്ഷനായ പാകിസ്താൻ മുസ്ലിം ലീഗ്-നവാസ് പാർട്ടിക്ക് 13 മന്ത്രിമാരാണുള്ളത്. മുന്നണിയിലെ മറ്റൊരു പ്രധാന കക്ഷിയായ പാകിസ്താൻ പീപ്പിൾസ് പാർട്ടിയിൽ(പി.പി.പി.) നിന്ന് ഒമ്പത് മന്ത്രിമാരുണ്ട്. പി.പി.പി.യുടെ അധ്യക്ഷനായ ബിലാവൽ ഭൂട്ടോ സർദാരി മന്ത്രിസഭയിലില്ല. ബിലാവൽ വിദേശകാര്യമന്ത്രിയാകുമെന്ന് നേരത്തേ സൂചനയുണ്ടായിരുന്നു. പുതിയ മന്ത്രിസഭയിൽ അഞ്ചു വനിതകളുണ്ട്.
പ്രസിഡന്റ് ആരിഫ് അൽവിയുടെ അഭാവത്തിൽ സെനറ്റ് അധ്യക്ഷൻ സാദിഖ് സഞ്ജരാനിയാണ് പുതിയ മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഷഹബാസ് ഷെരീഫ് പ്രധാനമന്ത്രിയായി ചുമതലയേറ്റ ചടങ്ങിലും ആരിഫ് അൽഫി പങ്കെടുത്തിരുന്നില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..