കുവൈത്തിൽ പാർലമെന്റിനെ അസാധുവാക്കി


1 min read
Read later
Print
Share

2022-ൽ പിരിച്ചുവിട്ട പാർലമെന്റിലെ അംഗങ്ങൾ തിരികെ അധികാരത്തിേലക്ക്

Photo: REUTERS/Stephanie McGehee/File Photo

കുവൈത്ത് സിറ്റി: കുവൈത്തിൽ നിലവിലെ പാർലമെന്റിനെ അസാധുവാക്കി, പഴയ പാർലമെന്റിനെ പുനഃസ്ഥാപിച്ചുകൊണ്ട് ഭരണഘടനാ കോടതി ഉത്തരവ്. 2022-ൽ പാർലമെന്റ് പിരിച്ചുവിട്ട നടപടി ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ചുകൊണ്ടാണ് ജസ്റ്റിസ് മുഹമ്മദ്‌ അൽ നാജിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് സുപ്രധാന വിധി പ്രഖ്യാപിച്ചത്.

ഇതോടെ, 2022 സെപ്റ്റംബറിൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പും അതിലെ സ്ഥാനാർഥികളുടെ വിജയവും അസാധുവാകുകയും 2020-ൽ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ പദവിയിൽ തിരികെയെത്തുകയും ചെയ്യും.

2022 ജൂലായിലാണ് രണ്ടുവർഷം പ്രായമായ പാർലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഈ നടപടിക്കെതിരേ അഞ്ച് മണ്ഡലങ്ങളിൽനിന്നുള്ള എം.പി.മാർ നൽകിയ ഹർജി പരിഗണിച്ചുകൊണ്ടാണ് അപൂർവമായ വിധി.

അമീറിന്റെ പ്രത്യേക ഉത്തരവിനെത്തുടർന്ന് പാർലമെന്റ് പിരിച്ചുവിടപ്പെടുന്ന ഒട്ടേറെ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും 2012-നുശേഷം ഇതാദ്യമായാണ് ഭരണഘടനാകോടതിയുടെ ഉത്തരവിനെത്തുടർന്ന് രാജ്യത്ത് ഇത്താരമൊരു രാഷ്ട്രീയസാഹചര്യം ഉടലെടുക്കുന്നത്. 2020-ൽ നിലവിൽവന്ന പാർലമെന്റിന് അടുത്തവർഷം ഡിസംബർവരെ കാലാവധിയുണ്ടാകും.

Content Highlights: Parliament was annulled in Kuwait

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..