പെന്റഗൺ പുറത്തുവിട്ട ദൃശ്യം
കീവ്: റഷ്യയുടെ സുഖോയ് യുദ്ധവിമാനം യു.എസ്. വ്യോമസേനയുടെ നിരീക്ഷണഡ്രോണുമായി കൂട്ടിയിടിച്ച് തകർന്ന സംഭവത്തിന്റെ വീഡിയോ പുറത്തുവിട്ട് പെന്റഗൺ. കരിങ്കടലിലെ അന്താരാഷ്ട്ര വ്യോമാതിർത്തിയിൽ അപകടകരമായും അശ്രദ്ധയോടെയുമാണ് റഷ്യ യുദ്ധവിമാനം പറത്തിയതെന്നാണ് യു.എസിന്റെ ആരോപണം. 42 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ സുഖോയ് യുദ്ധവിമാനം എം.ക്യു.-9 റീപ്പർ ഡ്രോണിന്റെ പിറകിലെത്തുന്നതും ഇടിക്കുമുമ്പായി ഇന്ധനം ഡ്രോണിനുമുകളിലേക്ക് ഒഴുക്കുന്നതും വ്യക്തമാണ്. ചൊവ്വാഴ്ചയുണ്ടായ അപകടത്തെത്തുടർന്ന് ഡ്രോൺ കരിങ്കടലിൽ പതിച്ചിരുന്നു.
അന്താരാഷ്ട്ര സമുദ്രത്തിനുമുകളിലൂടെ പതിവുനിരീക്ഷണപ്പറക്കൽ നടത്തിയ ഡ്രോണിന്റെ പാതയിൽ റഷ്യയുടെ രണ്ട് സുഖോയ്-27 യുദ്ധവിമാനങ്ങൾ തടസ്സം സൃഷ്ടിക്കുകയായിരുന്നെന്നാണ് യു.എസ്. ആരോപണം. എന്നാൽ, റഷ്യ ഇത് നിഷേധിച്ചു. അന്താരാഷ്ട്ര അതിർത്തിലംഘിച്ചാണ് യു.എസ്. ഡ്രോൺ പറന്നതെന്നാണ് വിശദീകരണം. സംഭവത്തെ അപലപിച്ച യു.എസ്. പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിൻ റഷ്യൻ പ്രതിരോധമന്ത്രി സെർഗി ഷൊയ്ഗുവുമായി ഫോണിൽ സംസാരിച്ചു.
ചാരപ്പണി അപകടത്തിനിടയാക്കി -റഷ്യ
റഷ്യയുടെമേലുള്ള രഹസ്യാന്വേഷണവും ചാരപ്രവർത്തനവും യു.എസ്. വർധിപ്പിച്ചതാണ് ഡ്രോൺ അപകടത്തിലേക്കു നയിച്ചതെന്ന് സെർഗി ഷൊയ്ഗു പെന്റഗൺ മോധാവിയോട് ബുധനാഴ്ച പ്രതികരിച്ചു.
Content Highlights: Pentagon releases footage of Russian aircraft dumping fuel on US drone
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..