രാഹുൽ ഗാന്ധി | Photo: ANI
ന്യൂയോർക്ക്: കർണാടക തിരഞ്ഞെടുപ്പിനു പിന്നാലെവരുന്ന മറ്റു നിയമസഭാ തിരഞ്ഞെടുപ്പുകളിലും കോൺഗ്രസ് പാർട്ടി ബി.ജെ.പി.യെ തകർക്കുമെന്ന് രാഹുൽ ഗാന്ധി. കോൺഗ്രസ്‌പാർട്ടിയല്ല, ഇന്ത്യയിലെ ജനങ്ങളാണ് ബി.ജെ.പി.യുടെ വെറുപ്പുനിറഞ്ഞ പ്രത്യയശാസ്ത്രത്തെ തോൽപ്പിക്കാൻ പോകുന്നതെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു. യു.എസിലെ ന്യൂയോർക്കിൽ ശനിയാഴ്ച ഓവർസീസ് കോൺഗ്രസ് നടത്തിയ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
“ബി.ജെ.പി.െയ തകർക്കാൻ കഴിയുമെന്ന് കർണാടകത്തിൽ ഞങ്ങൾ തെളിയിച്ചു. ഞങ്ങൾ അവരെ തോൽപ്പിക്കുകയായിരുന്നില്ല, തകർക്കുകയായിരുന്നു. അടുത്തത് തെലങ്കാനയിലാണ് ഞങ്ങൾ അതു ചെയ്യാൻപോകുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ തെലങ്കാനയിൽ ബി.ജെ.പി.യെ കണികാണാൻ കിട്ടില്ല. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും കർണാടകത്തിൽ ചെയ്തതുതന്നെ ഞങ്ങൾ ചെയ്യും. കോൺഗ്രസ് പാർട്ടി മാത്രമല്ല ബി.ജെ.പി.യെ തോൽപ്പിക്കാൻ പോകുന്നത്, ഇന്ത്യയിലെ ജനങ്ങളാണ്.
പ്രതിപക്ഷം ഒന്നിച്ചിരിക്കുകയാണ്, ഞങ്ങൾ ഒന്നിച്ചുപ്രവർത്തിക്കുകയാണ്. ഇത് പ്രത്യയശാസ്ത്രയുദ്ധമാണ്. ഒരു വശത്ത് ബി.ജെ.പി.യുടെ ഭിന്നിപ്പിന്റെ പ്രത്യയശാസ്ത്രം, അവരുടെ വെറുപ്പുനിറഞ്ഞ പ്രത്യയശാസ്ത്രം. മറുവശത്ത്, കോൺഗ്രസ് പാർട്ടിയുടെ വാത്സല്യത്തിന്റെ, സ്നേഹത്തിന്റെ പ്രത്യയശാസ്ത്രം” -രാഹുൽ പറഞ്ഞു.
Content Highlights: people of india will defeat bjp says rahul gandhi


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..