കാനഡയിൽ 100 പ്രതിഷേധക്കാരെ പോലീസ് അറസ്റ്റുചെയ്തു ‌


കാനഡയിലെ ഒട്ടാവയിൽ കോവിഡ് നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ചയാളെ പോലീസ് അറസ്റ്റുചെയ്ത് നീക്കുന്നു |എ.എഫ്.പി.

ഒട്ടാവ: കാനഡയിൽ കോവിഡ് നിയന്ത്രണങ്ങൾക്കെതിരേ തലസ്ഥാനമായ ഒട്ടാവ വളഞ്ഞ പ്രതിഷേധക്കാരെ പോലീസ് അറസ്റ്റുചെയ്തുനീക്കി. വെള്ളിയാഴ്ച വൈകുന്നേരത്തോെട നൂറോളംപേരാണ്‌ അറസ്റ്റിലായത്. ഇരുപത്തിനാലോളം വാഹനങ്ങൾ പ്രദേശത്തുനിന്ന്‌ ഒഴിപ്പിച്ചു. അറസ്റ്റിലായവരിൽ നാലുപേർ നേതാക്കളാണ്. മൂന്നാഴ്ചകളോളം നീണ്ട പ്രക്ഷോഭങ്ങൾക്ക് ഇതോടെ പരിഹാരം കാണാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

നടപടികളിൽ പ്രതിഷേധക്കാർക്കൊന്നും പരിക്കേറ്റിട്ടില്ലെന്നും ഒരു സുരക്ഷാ ഉദ്യോഗസ്ഥന് സാരമായി പരിക്കേറ്റതായും ഒട്ടാവ പോലീസ് മേധാവി സ്റ്റീവ് ബെൽ പറഞ്ഞു. പ്രതിഷേധക്കാരിൽനിന്നും രാജ്യത്തെ തെരുവുകളുടെ നിയന്ത്രണം തിരികെപ്പിടിക്കാനുള്ള നടപടികൾ തുടരുന്നതായി പോലീസ് വ്യക്തമാക്കി. അതിർത്തി കടന്നെത്തുന്ന ട്രക്ക് ‍ഡ്രൈവർമാർക്ക് വാക്സിൻ നിർബന്ധമാക്കിയതാണ് ഫ്രീഡം കോൺവോയ് പ്രതിഷേധങ്ങൾക്കു കാരണമായത്.

Content Highlights: Police clear Canada protest against Covid restrictions

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..