ഫ്രാൻസിസ് മാർപാപ്പ | Photo: AP
റോം: പ്രതികൂലകാലാവസ്ഥയെത്തുടർന്ന് റോമിലെ കോളോസിയത്തിൽ ദുഃഖവെള്ളിയാഴ്ചയിലെ കുരിശിന്റെ വഴി ശുശ്രൂഷയിൽനിന്ന് വിട്ടുനിന്ന് ഫ്രാൻസിസ് മാർപാപ്പ. അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥകൂടി പരിഗണിച്ചായിരുന്നു വത്തിക്കാന്റെ തീരുമാനം.
എൺപത്തിയാറുകാരനായ മാർപാപ്പ ഒരാഴ്ചമുമ്പ് ശ്വാസതടസ്സത്തെത്തുടർന്ന് ആശുപത്രിയിൽ ചികിത്സതേടിയിരുന്നു. ഈ ആഴ്ച കടുത്തതണുപ്പാണ് റോമിൽ അനുഭവപ്പെടുന്നത്. താപനില 10 ഡിഗ്രി സെൽഷ്യസ്‌വരെ എത്തിയിരുന്നു.
ഫ്രാൻസിസ് മാർപാപ്പ ആദ്യമായാണ് ദുഃഖവെള്ളിയാഴ്ചയിലെ കുരിശിന്റെ വഴിയിൽ പങ്കെടുക്കാതിരിക്കുന്നത്. ഇരുപതിനായിരത്തിലേറെ വിശ്വാസികൾ പങ്കെടുത്ത കുരിശിന്റെ വഴി ഇക്കുറി യുക്രൈൻ-റഷ്യ യുദ്ധത്തിന്റെ ഇരകൾക്കായാണ് സമർപ്പിച്ചത്.
Content Highlights: pope francis abstains from way of the cross
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..