ചൈനയിൽ ഷി വിരുദ്ധ പ്രതിഷേധം ശക്തിപ്പെടുന്നു


1 min read
Read later
Print
Share

ഷി ജിൻപിങ് | Photo : AP

ബെയ്ജിങ്: ചൈനയിൽ കനത്ത കോവിഡ് നിയന്ത്രണങ്ങൾക്കെതിരായ അസാധാരണസമരം ശക്തിയാർജിക്കുന്നതായി സൂചന. പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ രാജിയാവശ്യപ്പെട്ട് തലസ്ഥാനമായ ബെയ്ജിങ്ങിൽ ജനങ്ങൾ പ്രതിഷേധിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നു.

നൂറുകണക്കിന് ആളുകൾ പങ്കെടുത്തെന്ന് സമരവേദിയിൽ ഉണ്ടായിരുന്ന ഫിനാൻഷ്യൽ ടൈംസ് കറസ്പോണ്ടന്റ് തോമസ് ഹെയിൽ പറഞ്ഞതായി ബി.ബി.സി. റിപ്പോർട്ട് ചെയ്തു. പൗരാവകാശങ്ങൾക്കുമേൽ ശക്തമായ ഭരണകൂട നിയന്ത്രണങ്ങളുള്ള ചൈനയിൽ കമ്യൂണിസ്റ്റുപാർട്ടിക്കും പ്രസിഡന്റിനും എതിരേ ജനങ്ങൾ തെരുവിലിറങ്ങുന്നത് അപൂർവ കാഴ്ചയാണ്. നിരവധിപ്പേരെ പോലീസ് അറസ്റ്റുചെയ്തെന്നും സൂചനയുണ്ട്്.

സിൻജിയാങ് പ്രവിശ്യാ തലസ്ഥാനമായ ഉറുംഖിയിൽ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപ്പിടിത്തത്തിൽ 10 പേർ കൊല്ലപ്പെട്ടത് അടച്ചിടൽ നയത്തിനെതിരേ ജനവികാരം ശക്തിപ്പെടുന്നതിനും കാരണമായി. ഇതേത്തുടർന്ന് മേഖലയിൽ നിയന്ത്രണങ്ങൾ പിൻവലിക്കുകയും പതിവില്ലാത്തവിധം അധികൃതർ ക്ഷമചോദിക്കുകയും ചെയ്തു. കോവിഡ് നിയന്ത്രണം കടുപ്പിക്കുമ്പോഴും ചൈനയിൽ പ്രതിദിന കേസുകൾ 40,000 കടന്നു.

Content Highlights: protest against president Xi jingping becomes strong in China

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..