ക്യൂബയിൽ പ്രതിഷേധിച്ചവർക്ക് 25 വർഷം തടവ്


പ്രതീകാത്മകചിത്രം| Photo: AFP

: ക്യൂബയിൽ കഴിഞ്ഞവർഷം ജൂലായിൽ സർക്കാർവിരുദ്ധ പ്രതിഷേധം നടത്തിയ 297 പേർ ജയിലിലേക്ക്. അഞ്ചുമുതൽ 25 വർഷംവരെയാണ് ശിക്ഷാകാലാവധി. രാജ്യദ്രോഹം, ക്രമസമാധാനം തകർക്കൽ, കൊള്ളയടി തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരേ ചുമത്തിയിട്ടുള്ളതെന്ന് അറ്റോർണി ജനറലിന്റെ കാര്യാലയം വിശദീകരിച്ചു. 381 പേർക്ക് ഉപരോധം ഏർപ്പെടുത്തി.

സാമ്പത്തിക പ്രതിസന്ധി, വിലക്കയറ്റം, ഭക്ഷണത്തിനും മരുന്നിനും ക്ഷാമം തുടങ്ങിയ പ്രശ്നങ്ങൾ ആരോപിച്ചാണ് തലസ്ഥാനമായ ഹവാനയിലുൾപ്പെടെ ജനങ്ങൾ തെരുവിലിറങ്ങിയത്. ഇതുമായി ബന്ധപ്പെട്ട് ആയിരത്തോളംപേരെ അറസ്റ്റുചെയ്തിരുന്നു. പ്രക്ഷോഭം ഉണ്ടാക്കാൻ ശ്രമിച്ചവർക്കു പിന്നിൽ യു.എസ്. ആകാമെന്നാണ് ക്യൂബൻ പ്രസിഡന്റ് മിഗ്വേൽ ഡയസ് കാനലിന്റെ ആരോപണം.

Content Highlights: protestors gets 25 year jail term in cuba

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..