എലിസബത്ത് രാജ്ഞിക്ക് കോവിഡ്


എലിസബത്ത് രാജ്ഞി

ലണ്ടൻ: എലിസബത്ത് രാജ്ഞിക്ക് (95) കോവിഡ് സ്ഥിരീകരിച്ചു. നേരിയ രോഗലക്ഷണങ്ങളുള്ള രാജ്ഞി ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. എന്നാൽ ഔദ്യോഗിക ജോലികൾ തുടരാൻ രാജ്ഞിക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ബക്കിങാം കൊട്ടാരം അറിയിച്ചു. ഫെബ്രുവരി ആറിന് ഭരണത്തിലെത്തിയതിന്റെ എഴുപതാംവർഷം എലിസബത്ത് രാജ്ഞി പൂർത്തിയാക്കിയിരുന്നു. കഴിഞ്ഞയാഴ്ച രാജ്ഞിയുടെ മൂത്തമകനും പിൻഗാമിയുമായ ചാൾസ് രാജകുമാരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നാലെ ചാൾസിന്റെ ഭാര്യ കാമില രാജകുമാരിക്കും. രോഗം സ്ഥിരീകരിക്കുന്നതിന് രണ്ടു ദിവസംമുന്പ് ചാൾസ് രാജ്ഞിയെ കണ്ടിരുന്നു.

കഴിഞ്ഞവർഷം ജനുവരിയിൽ കോവിഡ് വാക്സിൻറെ ആദ്യ ഡോസ് സ്വീകരിച്ച എലിസബത്ത് രാജ്ഞി കൃത്യമായ ഇടവേളകളിൽ അനുബന്ധ ഡോസുകളും എടുത്തിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..