എലിസബത്ത് രാജ്ഞിയുടെ സംസ്കാരച്ചടങ്ങുകൾക്ക് പൊതുഅവധി


എലിസബത്ത് രാജ്ഞി| Photo: AP

ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ സംസ്കാരച്ചടങ്ങുകൾ നടക്കുന്ന ദിവസം ബ്രിട്ടന് പൊതുഅവധി പ്രഖ്യാപിച്ച് ചാൾസ് രാജാവ്. അധികാരത്തിലേറിയതിനുപിന്നാലെയാണ് മാതാവിന്റെ സംസ്കാരച്ചടങ്ങുകൾക്ക് ചാൾസ് പൊതുഅവധിയായിരിക്കുമെന്ന് അറിയിച്ചത്. സംസ്കാരച്ചടങ്ങ് ദിവസത്തെക്കുറിച്ച് ഒൗദ്യോഗികപ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ഈമാസം 19-ന് നടക്കുമെന്നാണ് സൂചന.

അനുശോചനപ്രവാഹംഎലിസബത്ത് രാജ്ഞിയുടെ വിയോഗത്തിൽ അനുശോചനമറിയിച്ച് പ്രമുഖർ. ‘ലോകത്തിനാകെ അന്തസ്സിന്റെയും വിനയത്തിന്റെയും ദീപസ്തംഭ’മായിരുന്നെന്ന് ഗ്രീസിലെ മുൻ രാജാവ് കോൺസ്റ്റന്റൈൻ എലിസബത്ത് അനുസ്മരിച്ചു. ഗ്രീക്ക് രാജവാഴ്ച നിർത്തലാക്കിയതിനുശേഷം വർഷങ്ങളോളം ലണ്ടനിൽ താമസിച്ചിരുന്ന കോൺസ്റ്റന്റൈൻ ബ്രിട്ടീഷ് രാജകുടുംബവുമായി അടുത്തബന്ധം സൂക്ഷിച്ചിരുന്നു. രാജ്ഞിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായി നൈജീരിയൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരി അറിയിച്ചു.

Content Highlights: queen elizabeth funeral day will be public holiday for britain

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..