‘റോക്ക് ആൻഡ് റോൾ രാജ്ഞി’ ടീന ടർണർ അന്തരിച്ചു


1 min read
Read later
Print
Share

Tina Turner | Photo: AFP

സൂറിച്ച്: റോക്ക് ആൻഡ് റോളിന്റെ രാജ്ഞി എന്നറിയപ്പെടുന്ന വിഖ്യാതഗായിക ടീന ടർണർ (83) അന്തരിച്ചു. അർബുദം, പക്ഷാഘാതം തുടങ്ങിയ അസുഖങ്ങളെത്തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. സ്വറ്റ്‌സർലൻഡിലെ സൂറിച്ചിലുള്ള വീട്ടിൽ ബുധനാഴ്ചയായിരുന്നു അന്ത്യം.

1939-ൽ അമേരിക്കയിലെ ടെന്നസിയിൽ ജനിച്ച ടീന, 1957-ൽ ഇകെ ടർണറുടെ കിങ്ഡം ഓഫ് റിഥം എന്ന സംഗീതബാൻഡിലൂടെയാണ് തന്റെ കരിയർ ആരംഭിക്കുന്നത്. പിന്നീട് എം.ടി.വി. പ്രതിഭാസമായി മാറി. 1980-കളിൽ പോപ്പ് സംഗീതലോകത്ത് ടീന തരംഗമായി. 2013-ൽ സ്വിസ് പൗരത്വം ലഭിച്ചു.

റിവർ ഡീപ്-മൗണ്ടൻ ഹൈ, ദ ബെസ്റ്റ്, വാട്ട്സ് ലവ് ഗോട്ട് ടു ഡു വിത്ത് ഇറ്റ് തുടങ്ങിയ ടീനയുടെ ഹിറ്റ് ഹാനങ്ങൾ ആരാധകർക്കിടയിൽ തരംഗമായി. റോളിങ് സ്റ്റോൺ മാസികയുടെ മുഖചിത്രമാകുന്ന ആഫ്രോവംശജയായ ആദ്യ കലാകാരികൂടിയാണ് ടീന. എട്ടുതവണ ഗ്രാമി പുരസ്കാരം നേടി. 1972-ൽ പ്രൗഡ് മേരി എന്ന ആൽബത്തിനായിരുന്നു ആദ്യ ഗ്രാമി. 2018-ൽ ഗ്രാമി ആജീവനാന്ത പുരസ്കാരം ലഭിച്ചു.

Content Highlights: Queen of rock n roll Tina Turner dies at 83

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..