ബ്രിട്ടനിലെ പ്രതിസന്ധി ഇക്കൊല്ലവും തീരാനിടയില്ല - സുനക്


ഋഷി സുനക് | Photo : AP

ലണ്ടൻ: നിലവിൽ നേരിടുന്ന സാമ്പത്തികമാന്ദ്യമുൾപ്പെടെയുള്ള പ്രതിസന്ധികൾ 2023-ലും ബ്രിട്ടനെ വലയ്ക്കുമെന്ന് പ്രധാനമന്ത്രി ഋഷി സുനക്.

ശനിയാഴ്ച ജനങ്ങൾക്കായി നൽകിയ പുതുവത്സരദിന വീഡിയോസന്ദേശത്തിലാണ് സുനക് ആശങ്ക പങ്കുവെച്ചത്. രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ കഴിഞ്ഞ ഒക്ടോബറിൽ, ബ്രിട്ടന്റെ പ്രധാനമന്ത്രി സ്ഥാനമേറ്റെടുത്ത് താൻ ഡൗണിങ് സ്ട്രീറ്റിൽ നടത്തിയ പ്രസംഗവും അദ്ദേഹം അനുസ്മരിച്ചു. സംഘർഷഭരിതമായ 12 മാസമാണ് അവസാനിക്കുന്നതെന്നും ബ്രിട്ടൻ നേരിടുന്ന പ്രധാന പ്രതിസന്ധികളെ അതിജീവിക്കാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും സുനക് ആവർത്തിച്ചു.

“പുതുവർഷത്തോടെ നമ്മുടെ എല്ലാ പ്രശ്നങ്ങളും അവസാനിക്കുമെന്ന് പറഞ്ഞ് നിങ്ങളുടെ മുന്നിൽ അഭിനയിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. എന്നാൽ ലോകത്ത് മറ്റെവിടെയുമുള്ളതിനേക്കാൾ ജനാധിപത്യവും സ്വാതന്ത്ര്യവും അനുഭവിക്കാൻ പുതുവർഷം നിങ്ങൾക്ക് അവസരം നൽകും” -പ്രധാനമന്ത്രിയായശേഷമുള്ള ആദ്യപുതുവത്സരസന്ദേശത്തിൽ സുനക് പറഞ്ഞു.

‘പ്രാകൃതമായ’ യുക്രൈൻ അധിനിവേശം ഉയർത്തുന്ന വെല്ലുവിളികൾ ചെറുതല്ല. കോവിഡ് മഹാമാരിയിൽനിന്ന് ലോകം അതിജീവനത്തിന്റെ പാതയിലേക്ക് കടക്കവേ റഷ്യ നടത്തിയ അധിനിവേശം ലോകത്തെയാകെ സാമ്പത്തിക അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിട്ടു. ബ്രിട്ടനും അതിനെ പ്രതിരോധിക്കാനായില്ല -അദ്ദേഹം പറഞ്ഞു.

Content Highlights: Rishi Sunak

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..