ഋഷി സുനാക്കോ ലിസ് ട്രസോ; ബ്രിട്ടീഷ് പ്രധാനമന്ത്രിയെ ഇന്നറിയാം


റിഷി സുനാക്, ലിസ് ട്രസ് | Photo: AP

ലണ്ടൻ: ഇന്ത്യൻ വംശജൻ ഋഷി സുനാക്കോ, വിദേശകാര്യമന്ത്രി ലിസ് ട്രസോ? ആരാകും ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയെന്ന് തിങ്കളാഴ്ച പ്രാദേശികസമയം 12.30-ന് (ഇന്ത്യൻ സമയം വൈകീട്ട് 4.30) അറിയാം.

ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയുടെ സഭാസമിതി അധ്യക്ഷൻ ഗ്രഹാം ബ്രാഡി വിജയിയെ പ്രഖ്യാപിക്കും. ലിസ് ട്രസിനാണ് ജയസാധ്യത കല്പിക്കുന്നത്.പാർട്ടിയുടെ രജിസ്റ്റർചെയ്ത 1.8 ലക്ഷം അംഗങ്ങൾക്കിടയിൽ ഓഗസ്റ്റ് ആദ്യം തുടങ്ങിയ വോട്ടിങ് വെള്ളിയാഴ്ച പൂർത്തിയായി. ഫലപ്രഖ്യാപനത്തിന്റെ തലേദിവസമായ ഞായറാഴ്ച ബി.ബി.സി.യുടെ അഭിമുഖത്തിനായെത്തിയ ട്രസും ഋഷിയുമാണ് ചിത്രത്തിൽ.

Content Highlights: rishi sunak or liz truss who will become uk new prime minister

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..