ചൈനയ്ക്കെതിരേ ഋഷി സുനാക്


ഋഷി സുനക് | Photo : AP

ലണ്ടൻ: ബ്രിട്ടന്റെ ഏറ്റവുംവലിയ ഭീഷണി ചൈനയാണെന്ന് പ്രധാനമന്ത്രിസ്ഥാനാർഥി ഋഷി സുനാക്. ലോകസുരക്ഷയ്ക്കുമുഴുവൻ വെല്ലുവിളിയുയർത്തുന്ന ചൈന, യു.എസ്. മുതൽ ഇന്ത്യവരെയുള്ള രാജ്യങ്ങളെ ലക്ഷ്യമിടുന്നതിന് തെളിവുകളുണ്ട്. അധികാരത്തിൽവന്നാൽ, ചൈനയുടെ സാങ്കേതികവിദ്യാ അതിക്രമങ്ങളെ നേരിടാൻ നാറ്റോ മാതൃകയിൽ സ്വതന്ത്ര രാജ്യങ്ങളുടെ കൂട്ടായ്മയുണ്ടാക്കും. സൈബർസുരക്ഷ, ബൗദ്ധികസ്വത്തവകാശസംരക്ഷണം എന്നിവയായിരിക്കും കൂട്ടായ്മയുടെ ലക്ഷ്യങ്ങളെന്നും ഋഷി സുനാക് പറഞ്ഞു.

ബ്രിട്ടനിലെ 30 കൺഫ്യൂഷ്യസ് ഇൻസ്റ്റിറ്റ്യൂട്ടുകൾ പൂട്ടിക്കുമെന്നും ചൈനയ്ക്കുനേരെയുള്ള വിമർശനത്തിൽ ഋഷി സുനാക് സൂചിപ്പിച്ചു. വിദേശരാജ്യങ്ങളിൽ ചൈനീസ് ഭാഷയും സംസ്കാരവും പ്രചരിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ് കൺഫ്യൂഷ്യസ് ഇൻസ്റ്റിറ്റ്യൂട്ടുകൾ. എന്നാൽ, ഇവ ചൈനീസ് സർക്കാരിന്റെ പ്രചാരണസംഘമാണെന്നാണ് വിമർശനം. ബി.ബി.സി.യിലെ തിരഞ്ഞെടുപ്പുസംവാദത്തിന് മുന്നോടിയായാണ് ഋഷി സുനാക് ചൈനയ്ക്കെതിരായ പദ്ധതികൾ വിശദീകരിച്ചത്.Content Highlights: Rishi Sunak Pledges Tougher Stand On China If Elected

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..