യുക്രെെനിയൻ സെെനികർ | ചിത്രം: AP
യുക്രൈനില്‍ റഷ്യയുടെ അധിനിവേശം നൂറാംദിവസം കടക്കുകയാണ്. യുദ്ധത്തില്‍ ആരുജയിച്ചുവെന്നതിന് ഉത്തരമില്ല. കഴിഞ്ഞ 99 ദിവസങ്ങള്‍ ഈ രാജ്യങ്ങള്‍ക്കുമാത്രമല്ല, ലോകത്തിനുമുഴുവനും തോല്വിയുടേതായിരുന്നു.
- പാശ്ചാത്യരാജ്യങ്ങളുടെ സൈനികസഖ്യമായ നാറ്റോയില്‍ ചേരാന്‍ യുക്രൈന് തയ്യാറെടുത്തത് റഷ്യയെ ചൊടിപ്പിച്ചു. ഫെബ്രുവരി 24-ന് ആക്രമണം തുടങ്ങി.
- തലസ്ഥാനമായ കീവ് പിടിക്കാനുള്ള റഷ്യന്ശ്രമം യുക്രൈന് പരാജയപ്പെടുത്തി. റഷ്യന്‍പട്ടാളം പിന്‍വാങ്ങിയ ബുച്ച നഗരത്തില്‍ കൂട്ടക്കൊലയുടെ തെളിവുകള്‍. കൈകള്‍ പിന്നില്‍ ബന്ധിച്ച് തലയില്‍ വെടിയുണ്ട തുളച്ചുകയറിയനിലയില് സാധാരണക്കാരായ ആയിരത്തിലധികംപേരുടെ മൃതദേഹം കണ്ടെടുത്തു.
- ഏപ്രില്‍ 14-ന് റഷ്യയുടെ പ്രധാനപ്പെട്ട യുദ്ധക്കപ്പലുകളിലൊന്നായ ‘മോസ്ക്വ’ യുക്രൈന്റെ മിസൈലാക്രമണത്തില്‍ തകര്‍ന്ന് കരിങ്കടലില്‍ മുങ്ങി.
- തെക്കുകിഴക്കന്‍ യുക്രൈനിലെ തുറമുഖനഗരമായ മരിയൊപോള്‍ പിടിക്കാനുള്ള റഷ്യന്ശ്രമം 82 ദിവസം നീണ്ടു. അസ്റ്റോവ്സ്റ്റാല്‍ ഉരുക്കുനിര്മാണകേന്ദ്രത്തില് അഭയംതേടിയ യുക്രൈന്പട്ടാളം ശക്തമായി ചെറുത്തുനിന്നു. കരിങ്കടലിനോടുചേര്ന്നുകിടക്കുന്ന മരിയൊപോള്‍ യുക്രൈനിലെ പ്രധാന വ്യാപാരതുറമുഖമാണ്. മേയ് 17-ന് പ്രതിരോധം അവസാനിപ്പിച്ചതായി യുക്രൈന് സമ്മതിച്ചു. ഇവിടെ 1700-ലേറെ പട്ടാളക്കാര്‍ കീഴടങ്ങിയെന്ന് റഷ്യ. റഷ്യയുടെ പ്രധാനനേട്ടങ്ങളിലൊന്നാണ് മരിയൊപോള്‍.
വാസയോഗ്യമല്ലാതെ യുക്രൈന്
- കൊല്ലപ്പെട്ട സാധാരണക്കാര്‍ -4074, കുട്ടികള്‍ 262
- പരിക്കേറ്റവര്‍ -4826, കുട്ടികള്‍ -415
- പലായനംചെയ്തവര്‍ - 68,01,987
പോളണ്ട് 36,27,178
റൊമാനിയ 9,89,357
റഷ്യ 9,71,417
ഹംഗറി 6,82,594
മോള്‍ഡോവ 4,79,513
സ്ലൊവാക്യ 4,61,164
ബെലാറുസ് 30,092
- മാനുഷികസഹായം വേണ്ട കുട്ടികള്‍ 52 ലക്ഷം
- കെട്ടിടങ്ങള്‍ ഉള്‍പ്പെടെ അടിസ്ഥാനസൗകര്യങ്ങളില്‍ ഓരോ ആഴ്ചയും ഉണ്ടാകുന്ന നഷ്ടം 35,000 കോടി രൂപ.
യുക്രൈനെ സഹായിക്കുന്നവര്‍
https://www.ifw-kiel.de/topics/war-against-ukraine/ukraine-support-tracker/
ഉപരോധങ്ങളില്‍ ഉഴറി റഷ്യ
- ലോകത്ത് ഏറ്റവുംകൂടുതല്‍ ഉപരോധങ്ങള്‍ നേരിടുന്ന രാജ്യമായി റഷ്യ. അധിനിവേശത്തിനുശേഷം മാത്രം 7782 എണ്ണം.
- ഏപ്രിലിലെ വിലക്കയറ്റം 17.8%. 20 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്നനിരക്ക്.
റഷ്യയുടെ എണ്ണ കയറ്റുമതി
യൂറോപ്പ് 53%
ചൈന 26%
യു.എസ്. 3%
ഇന്ത്യ 3 %
മറ്റുള്ളവര്‍ 15 %
എണ്ണയില്‍ തെന്നി യൂറോപ്പ്
- റഷ്യക്കുനേരെ ഒരേസ്വരത്തില്‍ പ്രതികരിച്ചെങ്കിലും എണ്ണയുടെ കാര്യംവന്നപ്പോള്‍ യൂറോപ്പിലെ അഭിപ്രായഭിന്നതകള്‍ പുറത്തായി. സമ്പൂര്‍ണനിരോധനം സാധ്യമല്ലെന്ന് ഹംഗറി, സ്ലൊവാക്യ, ചെക്ക് റിപ്പബ്ലിക്, ബള്‍ഗേറിയ എന്നിവ നിലപാടെടുത്തു. കടല്‍മാര്‍ഗമുള്ള ഇറക്കുമതി ഈ വര്‍ഷം അവസാനത്തോടെ നിര്‍ത്താന്‍ യൂറോപ്യന്‍ യൂണിയന്റെ തീരുമാനം. പൈപ്പ്ലൈന്‍വഴി തുടരും. യൂറോപ്പില്‍ ഇന്ധനവില ഗണ്യമായി കൂടി.
- റഷ്യയില്‍നിന്നുള്ള യൂറോപ്യന്‍ യൂണിയന്റെ വാതക ഇറക്കുമതി 40%
വാതക ഉപരോധത്തിന് ഇ.യു. തീരുമാനമെടുത്തിട്ടില്ല. എന്നാല്‍ പോളണ്ട്, ബള്‍ഗേറിയ, ഫിന്‍ലന്‍ഡ് രാജ്യങ്ങള്‍ക്കുള്ള വിതരണം റഷ്യ നിര്‍ത്തി.
ഭക്ഷ്യപ്രതിസന്ധിയിലേക്ക് ലോകം
- യുദ്ധത്തിനുമുമ്പ് യുക്രൈനില്‍നിന്നുള്ള പ്രതിമാസ കാര്‍ഷികോത്പന്ന കയറ്റുമതി 45 ലക്ഷം ടണ്‍. യുദ്ധത്തിനുശേഷം ഇതുമുടങ്ങി. ഒപ്പം, കരിങ്കടലിലൂടെയുള്ള ചരക്കുഗതാഗതവും തടസ്സപ്പെട്ടു.
- ലോകത്ത് ഏറ്റവുമധികം വളം കയറ്റുമതിചെയ്യുന്ന റഷ്യ യുദ്ധത്തിനുശേഷം നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. ഇത് ആഗോള ഭക്ഷ്യോത്പാദനത്തെ ബാധിച്ചു.
- ഭക്ഷ്യവിലക്കയറ്റം രൂക്ഷമായതോടെ പലരാജ്യങ്ങളും അവശ്യവസ്തുക്കളുടെ കയറ്റുമതിക്ക് ഭാഗികമോ പൂര്‍ണമോ ആയ നിയന്ത്രണമേര്‍പ്പെടുത്തുന്നു.
https://www.ifpri.org/blog/how-will-russias-invasion-ukraine-affect-global-food-security
നയതന്ത്രക്കുരുക്കില് ഇന്ത്യ
- യുദ്ധത്തെ പലതവണ അപലപിച്ചെങ്കിലും റഷ്യക്കെതിരേ തുറന്ന നിലപാടെടുക്കാന്‍ ഇന്ത്യ തയ്യാറായില്ല. ഇത് യു.എസ്. ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ വിമര്ശത്തിനുകാരണമായി.
- റഷ്യക്കെതിരായ പ്രമേയങ്ങളില്‍ ഐക്യരാഷ്ട്രസഭാ സുരക്ഷാസമിതിയിലും പൊതുസഭയിലും നടന്ന വോട്ടെടുപ്പുകളില്‍നിന്ന് ഇന്ത്യ വിട്ടുനിന്നു.
- റഷ്യയില്‍നിന്നുള്ള എണ്ണ, വളം ഇറക്കുമതി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു.
തിരിച്ചുവരവ്
- ‘ഓപ്പറേഷന് ഗംഗ’യിലൂടെ യുക്രൈനില്‍നിന്ന് തിരിച്ചെത്തിയ ഇന്ത്യക്കാര്‍ 2,30,00
- കേരളത്തില്‍നിന്നുള്ള മൂവായിരത്തോളം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് യുക്രൈനില്‍ പഠനം പാതിയില്‍ ഉപേക്ഷിക്കേണ്ടിവന്നു.
ആളെക്കൂട്ടി നാറ്റോ
- ഫിന്‍ലന്‍ഡ്, സ്വീഡന് എന്നീ രാജ്യങ്ങള്‍ നാറ്റോയില്‍ ചേരാന്‍ ഔദ്യോഗികമായി അപേക്ഷ നല്കി. പ്രകോപനമെന്ന് റഷ്യ.
പ്രതിച്ഛായകള്‍
കോവിഡ് പ്രതിസന്ധിയില്‍നിന്ന് കരകയറുകയായിരുന്ന ലോകത്തെ പിന്നോട്ടുവലിച്ച യുദ്ധത്തിന്റെ കാരണക്കാരന്‍ എന്നനിലയ്ക്ക് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുതിന് വില്ലനായി. താരതമ്യേന ചെറിയശക്തിയായിരുന്നിട്ടും വിട്ടുകൊടുക്കാതെ പോരാടുന്ന യുക്രൈന് പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്കി നായകനായി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..