യുക്രൈന്റെ നാല് പ്രദേശങ്ങൾ റഷ്യയിലേക്ക്; കൂട്ടിച്ചേർക്കൽ അംഗീകരിക്കില്ലെന്ന് പാശ്ചാത്യരാജ്യങ്ങൾ


ആളുകളെ തോക്കിൻമുനയിൽ നിർത്തിയാണ് വോട്ടുചെയ്യിച്ചതെന്ന് അവർ ആരോപിക്കുന്നു. കൂട്ടിച്ചേർക്കൽ നിയമവിരുദ്ധവും അംഗീകരിക്കില്ലെന്നുമാണ് യുക്രൈൻ അനുകൂല രാഷ്ട്രങ്ങളുടെ നിലപാട്. കാനഡ, ഇറ്റലി, ജർമനി, യു.കെ. തുടങ്ങിയ രാജ്യങ്ങൾ ഇക്കാര്യം വ്യക്തമാക്കിക്കഴിഞ്ഞു.

വ്ളാഡിമിർ പുതിൻ | ചിത്രം: AP

കീവ്: യുക്രൈനിലെ വിമതപ്രദേശങ്ങളെ വെള്ളിയാഴ്ച ഔദ്യോഗികമായി സംയോജിപ്പിക്കുമെന്ന് റഷ്യ. പ്രസിഡന്റ് വ്‌ളാദിമിർ പുതിന്റെ സാന്നിധ്യത്തിൽ വിമതപ്രദേശങ്ങളിലെ റഷ്യൻ അനുകൂലികളായ ഭരണാധികാരികൾ ലയനം സംബന്ധിച്ച ഉടമ്പടിയിൽ ഒപ്പുവെക്കും. ക്രെംലിനിലെ സെയ്‌ന്റ് ജോർജ് ഹാളിൽ ഇന്ത്യൻ സമയം വൈകീട്ട് 5.30-നാണ് ചടങ്ങ്.

ലുഹാൻസ്‌ക്, ഡൊണെറ്റ്‌സ്‌ക്, ഹേഴ്‌സൻ, സാഫോറീസിയ എന്നീ പ്രദേശങ്ങളാണ് റഷ്യ കൂട്ടിച്ചേർക്കുന്നത്. ഇവിടങ്ങളിൽ ഹിതപരിശോധന ചൊവ്വാഴ്ച പൂർത്തിയായി. ഭൂരിപക്ഷം ജനങ്ങളുടെയും താത്പര്യപ്രകാരമാണ് കൂട്ടിച്ചേർക്കലെന്ന് റഷ്യ വിശദീകരിക്കുന്നു. 2014-ൽ യുക്രൈനിൽനിന്ന് പിടിച്ചെടുത്ത ക്രൈമിയൻ മുനമ്പിലേക്ക് കര ഇടനാഴി സ്ഥാപിക്കാൻ പുതിയ നാല് പ്രദേശങ്ങൾ കൂട്ടിച്ചേർക്കുന്നതിലൂടെ റഷ്യക്ക് സാധിക്കും. ഈ അഞ്ച് പ്രദേശങ്ങളും ചേർന്നാൽ യുക്രൈന്റെ 20 ശതമാനത്തോളമുണ്ട്.2014-ലെ യുദ്ധത്തിനുശേഷം റഷ്യൻ അനുകൂലികളുടെ നിയന്ത്രണത്തിലാണ് ഡോൺബാസ് മേഖലയിലെ ലുഹാൻസ്‌കും ഡൊണെറ്റ്‌സ്‌കും. ഇവിടങ്ങളിൽ യുക്രൈൻ സൈന്യം നടത്തുന്ന അതിക്രമങ്ങളിൽനിന്ന് ജനങ്ങളെ രക്ഷിക്കാനുള്ള സൈനികനടപടി എന്നാണ് ഇപ്പോഴത്തെ അധിനിവേശത്തിന് റഷ്യനൽകുന്ന വിശദീകരണം. യുക്രൈൻ സൈന്യത്തിൽനിന്ന് തിരിച്ചടിനേരിട്ടതോടെയാണ് വിമതപ്രദേശങ്ങളെ ലയിപ്പിക്കാൻ ഔദ്യോഗികമായി തീരുമാനമായത്. യുക്രൈനും യു.എസ്. ഉൾപ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങളും നേരത്തേതന്നെ ഹിതപരിശോധന തള്ളിയിരുന്നു. ആളുകളെ തോക്കിൻമുനയിൽ നിർത്തിയാണ് വോട്ടുചെയ്യിച്ചതെന്ന് അവർ ആരോപിക്കുന്നു. കൂട്ടിച്ചേർക്കൽ നിയമവിരുദ്ധവും അംഗീകരിക്കില്ലെന്നുമാണ് യുക്രൈൻ അനുകൂല രാഷ്ട്രങ്ങളുടെ നിലപാട്. കാനഡ, ഇറ്റലി, ജർമനി, യു.കെ. തുടങ്ങിയ രാജ്യങ്ങൾ ഇക്കാര്യം വ്യക്തമാക്കിക്കഴിഞ്ഞു.

Content Highlights: Russia to formally annex four occupied Ukrainian regions

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..