യുക്രൈൻ: യുദ്ധം നീണ്ടേക്കാമെന്ന് ബ്രിട്ടനും നാറ്റോയും


യുക്രൈനിൽ നിന്നുള്ള ചിത്രം | Photo: AP

കീവ്: യുക്രൈനിലെ യുദ്ധം വർഷങ്ങൾ നീണ്ടേക്കാമെന്ന് നാറ്റോ മേധാവി ജെൻസ് സ്റ്റോൾട്ടെൻബെർഗ്. ‘‘യുദ്ധം വർഷങ്ങൾ നീണ്ടേക്കാമെന്ന വസ്തുതയോട് നാം പൊരുത്തപ്പെട്ടേ മതിയാകൂ. അതുവരെ യുക്രൈനുള്ള പിന്തുണ അവസാനിപ്പിക്കരുത്’’ - സ്റ്റോൾട്ടെൻബെർഗ് പറഞ്ഞു. യുദ്ധം നീളുന്നതിനെക്കാൾ അപകടമാണ് റഷ്യക്കുമുന്നിൽ തോറ്റുകൊടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നീണ്ടയുദ്ധം പ്രതീക്ഷിക്കണമെന്ന് നേരത്തേ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം യുക്രൈന്റെ കിഴക്കൻ പട്ടണമായ സിവിയറോഡോനെറ്റ്‌സ്ക് പിടിക്കാൻ റഷ്യ ഓരോദിവസവും കൂടുതൽ പട്ടാളക്കാരെ അയക്കുകയാണെന്ന് ലുഹാൻസ്ക് ഗവർണർ പറഞ്ഞു.



Content Highlights: russia ukraine war

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..