പ്രതീകാത്മക ചിത്രം | Photo: AFP
കീവ്: യുക്രൈനിലെ സാഫോറീസിയയിൽ റഷ്യൻ മിസൈലാക്രമണത്തിൽ 17 മരണം. സാഫോറീസിയയിലെ തെക്കുകിഴക്കൻ നഗരത്തിലാണ് ആക്രമണമുണ്ടായത്. ഒട്ടേറെപ്പേർക്ക് പരിക്കേറ്റു. ജനവാസകേന്ദ്രങ്ങൾ തകർന്നു. നഗരം യുക്രൈൻനിയന്ത്രണത്തിലാണെങ്കിലും കഴിഞ്ഞമാസം റഷ്യയോട് കൂട്ടിച്ചേർത്തതായി അവർ അവകാശപ്പെടുന്നു. വടക്കുകിഴക്കൻമേഖലയിലുണ്ടായ തിരിച്ചടിക്കുപകരമായി സമീപദിവസങ്ങളിൽ നഗരമേഖലയിൽ ആക്രമണം കടുപ്പിക്കുകയാണ് റഷ്യൻസേന.
സാഫോറീസിയമേഖലയിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി തുടർച്ചയായി ആക്രമണം നടക്കുന്നു. ഒമ്പതുദിവസത്തിനിടെ ഇവിടെ അറുപതോളംപേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
കഴിഞ്ഞദിവസം ക്രൈമിയൻമുനമ്പിനെ റഷ്യയുമായി ബന്ധിപ്പിക്കുന്ന സുപ്രധാനപാലം സ്ഫോടനത്തിൽ ഭാഗികമായി തകർന്നിരുന്നു. സ്ഫോടനത്തിനുപിന്നിൽ യുക്രൈനാണെന്ന് റഷ്യ ആരോപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഞായറാഴ്ച ആക്രമണമുണ്ടായത്.
പാലം തകർത്തതിന്റെ പശ്ചാത്തലത്തിൽ, ഈ മേഖലയിൽ സുരക്ഷ കർശനമാക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിൻ ഉത്തരവിട്ടു. റഷ്യൻസുരക്ഷാവിഭാഗമായ ഫെഡറൽ സെക്യൂരിറ്റി സർവീസ് സുരക്ഷാചുമതല ഏറ്റെടുത്തതായി പ്രസിഡന്റിന്റെ ഒാഫീസ് പ്രസ്താവനയിൽ അറിയിച്ചു. ഇൗ പ്രദേശത്തെ ഇന്ധനശേഖരത്തിന്റെ സുരക്ഷയും കർശനമാക്കിയിട്ടുണ്ട്.
കെർച്ച് കടലിടുക്കിനു കുറുകെയുള്ള റെയിൽ-റോഡ് പാലത്തിൽ ട്രക്ക് പൊട്ടിത്തെറിച്ചാണ് കഴിഞ്ഞദിവസം അപകടമുണ്ടായത്. സംഭവത്തിൽ മൂന്നുപേർ മരിച്ചിരുന്നു.
സ്ഫോടനത്തിൽ റോഡിന്റെ രണ്ടുഭാഗങ്ങൾ കടലിൽവീണു. ക്രൈമിയയിലെ കെർച്ച് മുനമ്പിനെയും റഷ്യയിലെ ക്രസ്‌നൊദാർ ക്രായിലെ തമൻ മുനമ്പിനെയും ബന്ധിപ്പിക്കുന്ന യൂറോപ്പിലെ ഏറ്റവുംവലിയ പാലമാണിത്. തെക്കൻ യുക്രൈനിലെ യുദ്ധമുഖത്തേക്ക് റഷ്യയുടെ പ്രധാന വിതരണശൃംഖലയാണ് കെർച്ച് പാലം. സംഭവത്തിനുപിന്നിൽ യുക്രൈനാണെന്ന് റഷ്യ ആരോപിച്ചിരുന്നു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..