Photo: Print
മോസ്കോ: യുക്രൈൻ യുദ്ധത്തെ എതിർക്കുന്ന റഷ്യക്കാരുടെ ഗീതമായി മാറിയ ‘അക്വാ ഡിസ്കോ’ എന്ന ഗാനമിറക്കിയ പോപ്പ് സംഗീതബാൻഡിന്റെ സ്ഥാപകൻ ദിമ നോവ (34) മുങ്ങിമരിച്ചു.
തണുത്തുറഞ്ഞ വോൾഗാനദി കടക്കുമ്പോൾ ഹിമപാളിക്കിടയിലൂടെ ദിമ വീഴുകയായിരുന്നുവെന്ന് റഷ്യൻ വാർത്താവെബ്‌സൈറ്റായ ‘പീപ്പിൾടോക്ക്’ റിപ്പോർട്ട് ചെയ്തു. മോസ്കോയ്ക്കു വടക്കുകിഴക്ക് യരൊസ്ലാവിലിലാണ് അപകടം. അപകടംനടക്കുമ്പോൾ ദിമയുടെ സഹോദരൻ റോമയും രണ്ടുസുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു.
ദിമ സ്ഥാപിച്ച ‘ക്രീം സോഡ’ എന്ന ബാൻഡാണ് ‘അക്വാ ഡിസ്കോ’ ഗാനത്തിന്റെ സ്രഷ്ടാക്കൾ. പുതിന്റേതെന്നു പറയുന്ന 130 കോടി ഡോളറിന്റെ (ഏകദേശം 10,000 കോടി രൂപ) ആഡംബരവീടിനെ ഗാനത്തിൽ വിമർശിക്കുന്നുണ്ട്.
ഒട്ടേറെ പുതിൻ വിമർശകർ ദുരൂഹസാഹചര്യത്തിൽ മരിക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ട്. യുക്രൈൻ അധിനിവേശത്തെ വിമർശിച്ച കോടീശ്വരൻ പവേൽ അന്റോവ് 2022 ഡിസംബറിൽ ഒഡിഷയിൽ ഹോട്ടലിന്റെ ജാലകത്തിലൂടെ വീണുമരിക്കുകയുണ്ടായി. യുദ്ധത്തെ വിമർശിച്ച ലുകോയിൽ എണ്ണക്കമ്പനി ചെയർമാൻ റവിൽ മഗനോവ് 2022 സെപ്റ്റംബറിൽ മോസ്കോയിലെ ആശുപത്രിയിലെ ജനാലയിലൂടെ വീണുമരിച്ചു.
Content Highlights: Russian pop star who criticized Putin drowned
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..