കോവിഡിനും ‘ആപ്പ്’ ; രോഗം തിരിച്ചറിയാൻ സ്മാർട്ട്‌ഫോൺ സംവിധാനം


1 min read
Read later
Print
Share

പ്രതീകാത്മകചിത്രം| Photo: PTI

ലണ്ടൻ: നിർമിതബുദ്ധിയുടെ സഹായത്തോടെ ആളുകളുടെ ശബ്ദത്തിൽനിന്ന് കോവിഡ്ബാധ തിരിച്ചറിയാനുള്ള സ്മാർട്ട്ഫോൺ ആപ്ലിക്കേഷനുമായി ശാസ്ത്രജ്ഞർ. സ്പെയിനിലെ ബാഴ്‌സലോണയിൽ യൂറോപ്യൻ റെസ്പിറേറ്ററി സൊസൈറ്റി ഇന്റർനാഷണൽ കോൺഗ്രസിലാണ് സാങ്കേതികവിദ്യ അവതരിപ്പിച്ചത്.

കോവിഡ് ഉപരിശ്വാസനാളികളെയും ശബ്ദനാളികളെയുമാണ് ബാധിക്കുക. ഇത് വ്യക്തിയുടെ ശബ്ദത്തിൽ മാറ്റത്തിന് കാരണമാകുന്നു. ആ സാധ്യത പ്രയോജനപ്പെടുത്തിയാണ് സ്മാർട്ട്‌ഫോൺ ആപ്പ് പ്രവർത്തിക്കുക. നെതർലൻഡ്‌സിലെ മാസ്ട്രിഷ് സർവകലാശാലയിലെ വഫ അൽജവാബിയുടെ നേതൃത്വത്തിലാണ് ഗവേഷണം നടന്നത്.

മൊബൈൽഫോണിൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തശേഷം ഉപയോക്താവിൽനിന്ന് ശബ്ദസാംപിൾ ശേഖരിച്ചു. മൂന്നുതവണ ചുമയ്ക്കാനും വായിലൂടെ ദീർഘശ്വാസമെടുക്കാനും സ്‌ക്രീനിൽ തെളിയുന്ന വാക്യം മൂന്നുതവണ വായിക്കാനുമാണ് ആവശ്യപ്പെട്ടത്. മി1-സ്പെക്ടോഗ്രാം എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് ശബ്ദം വിശകലനംചെയ്താണ് രോഗം സ്ഥിരീകരിക്കുന്നത്.

ഈ സംവിധാനത്തിന് 89 ശതമാനം കൃത്യത ഉണ്ടെന്നാണ് അവകാശവാദം. പി.സി.ആർ. ടെസ്റ്റുകൾക്ക് ചെലവേറെയായതിനാൽ സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന രാജ്യങ്ങൾക്ക് പുതിയ ആപ്ലിക്കേഷൻ ഗുണകരമാകുമെന്ന് വഫ അൽജവാബി പറഞ്ഞു.

Content Highlights: smart phone application to detect covid 19

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..