ഡൊണാൾഡ് ട്രംപ്, സ്റ്റോമി ഡാനിയേൽസ് | Photo: AFP
വാഷിങ്ടൺ: യു.എസ്. മുൻപ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അഭിഭാഷകർക്ക് നീലച്ചിത്രനടി സ്റ്റോമി ഡാനിയേൽസ് 1.2 ലക്ഷം ഡോളർ (98.29 ലക്ഷം രൂപ) വേതനമായി നൽകണമെന്ന് അപ്പീൽക്കോടതി വിധിച്ചു.
ട്രംപിനെതിരേ സ്റ്റോമി നൽകിയ മാനനഷ്ടക്കേസ് തള്ളിയ സാഹചര്യത്തിലാണ് ഈ വിധി. ഈ കേസിൽ അഞ്ചുലക്ഷം ഡോളർ ട്രംപിന്റെ അഭിഭാഷകർക്ക് സ്റ്റോമി നൽകണമെന്ന് ഇതേ കോടതി നേരത്തേ വിധിച്ചിരുന്നു. 2018-ലാണ് ട്രംപിന്റെ പേരിൽ സ്റ്റോമി മാനനഷ്ടക്കേസ് കൊടുത്തത്. താനുമായുള്ള അവിഹിതബന്ധം പുറത്തുപറയരുതെന്ന് അജ്ഞാതൻ ഭീഷണിപ്പെടുത്തിയെന്ന സ്റ്റോമിയുടെ വാദം നുണയാണെന്ന് ട്രംപ് ആരോപിച്ചിരുന്നു. ഇതിന്റെ പേരിലായിരുന്നു കേസ്.
2018 ഒക്ടോബറിൽ കോടതി കേസ് തള്ളി. രാഷ്ട്രീയത്തിൽ ഇത്തരം ആരോപണങ്ങൾ സാധാരണമാണെന്നും ഇത് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിധിയിൽവരുമെന്നും പറഞ്ഞാണ് കേസ് തള്ളിയത്. ഈ കേസിനായി ട്രംപിന്റെ അഭിഭാഷകർ 183.35 മണിക്കൂർ നഷ്ടപ്പെടുത്തിയെന്നുപറഞ്ഞാണ് അവർക്കു പണംനൽകാൻ കോടതി ഉത്തരവിട്ടത്.
ട്രംപിന്റെ പേരിൽ മാൻഹാട്ടൻ കോടതിയിലുള്ള കേസുമായി ഇതിനുബന്ധമില്ല.
Content Highlights: stormy daniels have to pay 1.2 lakh dollar to advocates of donald trump rules court


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..