കോവിഡ് വൈറസിന്റെ ഉദ്‌ഭവം റാക്കൂണുകളിൽ നിന്നെന്ന് പഠനം


1 min read
Read later
Print
Share

-

ബെയ്ജിങ്: ചൈനയിലെ ലാബിൽനിന്നാണ് കോവിഡ് മഹാമാരിക്ക് കാരണമായ വൈറസ് പുറത്തുചാടിയതെന്ന സംശയങ്ങൾക്ക് മറുവാദവുമായി ഗവേഷകർ. ഒരിനം ചെന്നായവർഗമായ റാക്കൂണുകളിൽനിന്നാണ് വൈറസ് മനുഷ്യനിലേക്കെത്തിയതെന്നാണ് പുതിയ നിരീക്ഷണം.

കോവിഡ് വൈറസ് ബാധ ആദ്യം സ്ഥിരീകരിച്ച ചൈനയിലെ വുഹാനുസമീപമുള്ള മാർക്കറ്റിലെ റാക്കൂണുകളിൽനിന്ന് 2020-ൽ ശേഖരിച്ച ഡി.എൻ.എ.യാണ് പഠനത്തിനുപയോഗിച്ചത്. റാക്കൂണുകളിലെ ഡി.എൻ.എ.യ്ക്ക് കോവിഡ് വൈറസുകളുടെ ജനിതകവുമായി സാമ്യമുണ്ടെന്നാണ് കണ്ടെത്തൽ. മൃഗങ്ങളിൽനിന്നാണ് കോവിഡ് വൈറസ് മനുഷ്യനിലേക്കെത്തിയതെന്ന വാദത്തിന് പുതിയ കണ്ടെത്തൽ അടിത്തറ പകരുന്നു. എന്നാൽ, ഈ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽമാത്രം വൈറസിന്റെ ഉറവിടം റാക്കൂണുകളിൽ നിന്നാണെന്ന് ഉറപ്പിച്ചുപറയാനാവില്ലെന്നും എന്നാൽ, വൈറസിന്റെ ഉദ്‌ഭവം സംബന്ധിച്ച നിർണായകവിവരങ്ങളിലേക്ക് ഇതെത്തിക്കുമെന്നും ലോകാരോഗ്യസംഘടനാതലവൻ ടെഡ്രോസ് അഥനോം പറഞ്ഞു.

ഗവേഷകരുടെ ജനിതകശ്രേണീകരണം വഴിയുള്ള കണ്ടെത്തലുകൾ ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ, പിന്നീടത് നീക്കംചെയ്തു. ഇത് ശ്രദ്ധയിൽപ്പെട്ട ഫ്രഞ്ച് ബയോളജിസ്റ്റാണ് ഗവേഷണഫലങ്ങൾ പുറംലോകത്തെ അറിയിക്കുന്നത്.

Content Highlights: Study Links Covid Origins To Racoon Dogs Sold In China Seafood Market

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..