Photo: AFP
കെയ്റോ: ദക്ഷിണ സുഡാനിൽ ആഭ്യന്തരകലാപത്തിൽ 220 പേർ കൊല്ലപ്പെട്ടതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഹൗസ ഗോത്രവർഗവും ബെർത്ത ജനതയും തമ്മിലാണ് സംഘർഷം. ദക്ഷിണ സുഡാന്റെയും ഏത്യോപ്യയുടെയും അതിർത്തി പ്രദേശമായ ബ്ലൂനൈൽ പ്രവിശ്യയിൽ ഭൂമിതർക്കത്തെത്തുടർന്ന് ഈമാസം ആദ്യമാണ് പ്രശ്നങ്ങൾ ഉടലെടുത്തത്. വാദ് എൽ-മാഹി പട്ടണത്തിൽ കഴിഞ്ഞ ബുധൻ, വ്യാഴം ദിവസങ്ങളിൽ ഏറ്റുമുട്ടൽ രൂക്ഷമായി. കലാപബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തകർക്ക് എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ളതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് സുഡാൻറെ ആരോഗ്യവകുപ്പ് മേധാവി ജനറൽ ഫത്ത് അരാമാൻ ബക്കേത്ത് പറഞ്ഞു.
Content Highlights: Sudan tribal violence kills nearly 200 in Blue Nile province
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..