താലിബാൻ നേതാക്കൾ (ഫയൽ ചിത്രം) | Photo: AFP
കാബൂൾ: പെൺകുട്ടികൾ ആറാംക്ലാസിന് അപ്പുറത്തേക്ക് പഠിക്കേണ്ടെന്ന് അഫ്ഗാനിസ്താനിലെ താലിബാൻ ഭരണകൂടം. അധ്യയനവർഷത്തിന്റെ തുടക്കത്തിലാണ് അപ്രതീക്ഷിത പ്രഖ്യാപനം.
അന്താരാഷ്ട്രതലത്തിൽ അംഗീകാരം നേടാനുള്ള താലിബാൻശ്രമങ്ങളെ തടസ്സപ്പെടുത്താൻപോന്നതാണ് തീരുമാനം. സ്കൂളുകൾ തുറക്കാനും പൊതുസ്ഥലത്ത് സ്ത്രീകൾക്ക് അവരുടെ അവകാശം നൽകാനുമാണ് അന്താരാഷ്ട്രസമൂഹം താലിബാൻ നേതാക്കളോട് ആവശ്യപ്പെടുന്നത്.
താലിബാൻ നേതാവ് ഹൈബത്തുള്ള അഖുൻസാദ തെക്കൻ കാണ്ഡഹാറിലേക്ക് താലിബാൻനേതൃത്വത്തെ വിളിച്ചുവരുത്തിയ സമയത്താണ് തീരുമാനം പുറത്തുവന്നിരിക്കുന്നത്. ചില മുതിർന്ന ഇടക്കാല കാബിനറ്റ് നേതാക്കളുടെ സ്ഥാനമാറ്റം ചർച്ചചെയ്യാനാണ് യോഗം.
Content Highlights: Taliban


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..