താലിബാൻ നേതാക്കൾ (ഫയൽ ചിത്രം) | Photo: AFP
ബെർലിൻ: അഫ്ഗാൻ പെൺകുട്ടികൾക്ക് സെക്കൻഡറി സ്കൂൾ പ്രവേശനം നിഷേധിക്കപ്പെട്ടതിൽ കടുത്ത നിരാശയുണ്ടെന്ന് ലോകത്തെ 16 രാജ്യങ്ങളിൽനിന്നുള്ള വനിതാ വിദേശകാര്യമന്ത്രിമാർ. തീരുമാനം പിൻവലിക്കണമെന്നും അവർ താലിബാനോട് ആവശ്യപ്പെട്ടു.
അൽബേനിയ, അൻഡോറ, ഓസ്‌ട്രേലിയ, ബെൽജിയം, ബോസ്‌നിയ, കാനഡ, എസ്തോണിയ, ജർമനി, ഐസ്‌ലൻഡ്, കൊസോവോ, മലാവി, മംഗോളിയ, ന്യൂസീലൻഡ്, സ്വീഡൻ, ടോംഗ, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരാണ് സംയുക്തപ്രസ്താവനയിയിലൂടെ ഇക്കാര്യം ആവശ്യപ്പെട്ടത്.
ആറാംക്ലാസിനുമുകളിൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന അഫ്ഗാനിസ്താനിലെ താലിബാൻ ഭരണാധികാരികളുടെ തീരുമാനം അപ്രതീക്ഷിതമായിരുന്നു. ഇത് താലിബാന്റെ വാഗ്ദാനങ്ങളുടെ നിരാസമാണ്. അന്താരാഷ്ട്രസമൂഹത്തെ അവരിൽനിന്ന് കൂടുതൽ അകറ്റുന്നതിന് ഇതുകാരണമായിട്ടുണ്ട്.
വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനം ആൺകുട്ടികൾക്കെന്നപോലെ പെൺകുട്ടികൾക്കും സ്ത്രീകൾക്കും അവകാശപ്പെട്ടതാണ്. ഒരുരാജ്യത്തിനും അതിലെ മുഴുവൻ ജനങ്ങളുടെയും കഴിവ് പ്രയോജനപ്പെടുത്താതിരിക്കാൻ കഴിയില്ല. അഫ്ഗാൻ തങ്ങളുടെ തീരുമാനത്തെക്കുറിച്ച് കൂടുതൽ ചിന്തിക്കേണ്ടതുണ്ടെന്നും വനിതാമന്ത്രിമാർ അഭിപ്രായപ്പെട്ടു.
Content Highlights: Taliban


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..