കോടതിക്കുപുറത്തെ പ്രതിഷേധം: ഇമ്രാൻ ഖാന്റെയും അനുയായികളുടെയും പേരിൽ ഭീകരക്കുറ്റം


1 min read
Read later
Print
Share

ഇമ്രാൻ ഖാൻ | Photo: AP

ഇസ്‍ലാമാബാദ്: ഇസ്‌ലാമാബാദ് കോടതിക്കുപുറത്ത് പ്രതിഷേധിച്ചതിന് പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെയും 18 അനുയായികളുടെയുംപേരിൽ പോലീസ് ഭീകരക്കുറ്റത്തിന് കേസെടുത്തു. വിധ്വംസകപ്രവർത്തനം, സുരക്ഷാജീവനക്കാരെ ആക്രമിക്കൽ, കോടതിക്കുപുറത്ത് കലാപശ്രമം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇസ്‌ലാമാബാദ് പോലീസ് ഞായറാഴ്ച എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്.

തോഷാഖാനക്കേസിൽ ശനിയാഴ്ചയാണ് ഇമ്രാൻഖാൻ ഇസ്‌ലാമാബാദ് ഹൈക്കോടതിയിൽ ഹാജരായത്. ഈ സമയം കോടതിക്കുപുറത്ത് ഇമ്രാന്റെ പാർട്ടിയായ പാകിസ്താൻ തെഹ്‍രികെ ഇൻസാഫ് (പി.ടി.ഐ.) പ്രവർത്തകർ പോലീസുമായി ഏറ്റുമുട്ടി. 25 സുരക്ഷാജീവനക്കാർക്ക് പരിക്കേറ്റു. 16 പോലീസ് വാഹനങ്ങളും ഏഴ് മോട്ടോർ ബൈക്കും പ്രതിഷേധക്കാർ കത്തിച്ചുവെന്നും കല്ലും പെട്രോൾബോംബും എറിഞ്ഞെന്നും പോലീസ് ആരോപിച്ചു. പോലീസിന്റെ തോക്കും വയർലെസ് സെറ്റും പ്രവർത്തകർ കൈവശപ്പെടുത്തി. കോടതിസമുച്ചയത്തിനുപുറത്തെ സംഘർഷത്തെത്തുടർന്ന് അഡീഷണൽ സെഷൻസ് ജഡ്ജി സഫർ ഇഖ്ബാൽ കേസ് പരിഗണിക്കുന്നത് മാർച്ച് 30-ലേക്കുമാറ്റി. ഒപ്പം ഇമ്രാനെതിരേയുള്ള അറസ്റ്റുവാറന്റ് റദ്ദാക്കുകയും ചെയ്തു.

ഇമ്രാൻ ഇസ്‍ലാമാബാദിലേക്ക് പുറപ്പെട്ട സമയം ലഹോറിലെ അദ്ദേഹത്തിന്റെ വീട്ടിൽ പോലീസ് പരിശോധന നടത്തിയിരുന്നു. ഇതിനെതിരേ വസതിക്കുപുറത്ത് പാർട്ടിപ്രവർത്തകർ പ്രതിഷേധിച്ചപ്പോൾ പോലീസ് ലാത്തിവീശി. പത്തുപേർക്ക് പരിക്കേറ്റു. ഇമ്രാന്റെ വീട്ടിൽ നിയമവിരുദ്ധമായി കയറുകയും പ്രവർത്തകരെ മർദിക്കുകയും ചെയ്ത പഞ്ചാബ് പോലീസിന്റെപേരിൽ കേസ് ഫയൽ ചെയ്യുമെന്ന് പി.ടി.ഐ. നേതാവ് ഫവാദ് ചൗധരി പറഞ്ഞു.

Content Highlights: Terrorism case against Imran Khan and his followers

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..