രണ്ടുവർഷത്തിനുശേഷം ട്രംപ് ഫെയ്‌സ്ബുക്കിൽ


ഡൊണൾഡ് ട്രംപ് | Photo: AP

ന്യൂയോർക്ക്: സാമൂഹികമാധ്യമമായ ഫെയ്‌സ്ബുക്കിൽ രണ്ടുവർഷത്തിനുശേഷം തിരിച്ചെത്തി യു.എസ്. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അക്കൗണ്ട് ഫെയ്‌സ്ബുക്ക് പുനഃസ്ഥാപിച്ച് ആഴ്ചകൾക്കുശേഷമാണ് ട്രംപിന്റെ തിരിച്ചുവരവ്.

‘ഞാൻ തിരികെയെത്തി’ എന്ന പരാമർശമുള്ള പോസ്റ്റ് വെള്ളിയാഴ്ച ട്രംപ് ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചു. ഒപ്പം “നിങ്ങളെ കാത്തിരിപ്പിച്ചതിൽ ക്ഷമചോദിക്കുന്നു” വെന്ന ഉള്ളടക്കമുള്ള പഴയ വീഡിയോയുമുണ്ട്. ഇതേ വീഡിയോ യൂ ട്യൂബിലും പങ്കുവെച്ചു.

ഫെബ്രുവരി ഒമ്പതിനാണ് ഫെയ്‌സ്ബുക്ക് മാതൃസ്ഥാപനമായ മെറ്റ ട്രംപിന്റെ മരവിപ്പിച്ച ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ പുനഃസ്ഥാപിച്ചത്. “തങ്ങളുടെ രാഷ്ട്രീയനേതാക്കൾ പറയുന്ന നല്ലതും ചീത്തയുമായ കാര്യങ്ങൾ പൊതുജനം മനസ്സിലാക്കണം. അതിന്റെ അടിസ്ഥാനത്തിൽ അവർ വോട്ടവകാശം വിനിയോഗിക്കണം” എന്നാണ് അക്കൗണ്ട് പുനഃസ്ഥാപിച്ച ശേഷം മെറ്റയുടെ വൈസ് പ്രസിഡന്റ് നിക്ക് ക്ലെഗ് അഭിപ്രായപ്പെട്ടത്. 2021 ജനുവരി ആറിന് നടന്ന കാപ്പിറ്റോൾ കലാപത്തിൽ ട്രംപിന് പങ്കുണ്ടെന്ന ആരോപണമുയർന്നതിനുപിന്നാലെയാണ് മെറ്റ അക്കൗണ്ട് മരവിപ്പിച്ചത്.

Content Highlights: trump on Facebook after two years

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..