എയർ ഇന്ത്യ | ഫോട്ടോ: PTI
ദുബായ്: യു.എ.ഇ.യിൽനിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് എയർഇന്ത്യ കോവിഡ് മാർഗനിർദേശങ്ങൾ പുറത്തിറക്കി. എല്ലാ യാത്രക്കാരും കോവിഡ് വാക്സിൻ എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. യാത്രാ സമയത്ത് മുഖാവരണം ധരിക്കണം, കൂടാതെ സാമൂഹികാകലവും പാലിക്കണം. നാട്ടിലെത്തിയശേഷം കോവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയാൽ ഉടൻ അടുത്ത ആരോഗ്യ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം. 12 വയസ്സിന് താഴെയുള്ള കുട്ടികളെ വിമാനത്താവളങ്ങളിൽ റാൻഡം പരിശോധനയ്ക്ക് വിധേയരാക്കില്ലെന്നും എയർ ഇന്ത്യ പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: uae india travel new guidance air india vaccine mask
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..