യുദ്ധവും ദുരന്തങ്ങളും: ധനസമാഹരണത്തിൽ റെക്കോഡിടാൻ യു.എൻ.


പ്രതീകാത്മക ചിത്രം | Photo: ANI

ബെർലിൻ: അടുത്തവർഷം 5150 കോടി ഡോളറിന്റെ (4.1 ലക്ഷം കോടി രൂപയോളം) സാമ്പത്തികസഹായം അംഗരാജ്യങ്ങളോടാവശ്യപ്പെടുമെന്ന് ഐക്യരാഷ്ട്രസഭ. കോവിഡ് മഹാമാരിയും യുക്രൈൻ യുദ്ധവും കാരണമുണ്ടായ ആഗോള പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് റെക്കോഡ് ധനസമാഹരണത്തിന് ലക്ഷ്യമിടുന്നത്.

69 രാജ്യങ്ങളിലായി 33 കോടി ജനങ്ങളെ സഹായിക്കാനാണ് പണം ആവശ്യം. അടിയന്തര സഹായം ലഭിക്കേണ്ട ആളുകളുടെ എണ്ണത്തിൽ കഴിഞ്ഞവർഷത്തെക്കാൾ 6.5 കോടിയുടെ വർധനയുണ്ടായി. ആഫ്രിക്കയിലെ കൊടുംവരൾച്ചയും പാകിസ്താനിലെ പ്രളയവും സൃഷ്ടിച്ച വെല്ലുവിളികൾ ചെറുതല്ലെന്ന് ഐക്യരാഷ്ട്രസഭയുടെ അടിയന്തര സഹായങ്ങളുടെ ഏകോപനച്ചുമതലയുള്ള മാർട്ടിൻ ഗ്രിഫിൻസ് പറഞ്ഞു. 10 കോടിയിലധികം ആളുകളാണ് ഈ പ്രശ്നങ്ങളിൽ പലായനംചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: UN aims to get financial help from its member nations

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..