റഷ്യ യുക്രൈനെ ആക്രമിച്ചാൽ ഇന്ത്യ തങ്ങൾക്കൊപ്പം നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യു.എസ്.


ബെലാറസ്-യുക്രൈൻ അതിർത്തിയിൽനിന്നും ആറു കിലോമീറ്റർ മാത്രം അകലെ ബെലാറസിലെ പ്രിപയാറ്റ് നദിക്കു കുറുകേ റഷ്യ ഒരുദിവസംകൊണ്ട് നിർമിച്ച താത്കാലിക പാലത്തിന്റെ ആകാശ ദൃശ്യം. ശനിയാഴ്ചയാണ് പാലം പണിതതെന്ന് യു.എസ്. ആസ്ഥാനമായി പ്രവർത്തിക്കുന്ന മാക്സർ ടെക്നോളജീസ് എന്ന കമ്പനി പുറത്തുവിട്ട ചിത്രങ്ങൾ വ്യക്തമാക്കുന്നു. ഇതിനു പുറമേ ക്രിമിയയിലും പടിഞ്ഞാറൻ റഷ്യയിലും യുക്രൈൻ അതിർത്തിയോടു ചേർന്ന പ്രദേശങ്ങളിൽ റഷ്യ ൈസനിക വിന്യാസം വർധിപ്പിച്ചതിന്റെ ചിത്രങ്ങൾ മാക്സർ ടെക്നോളജീസ് പുറത്തുവിട്ടിട്ടുണ്ട്

വാഷിങ്ടൺ: യുക്രൈനിൽ റഷ്യ കടന്നുകയറ്റം നടത്തിയാൽ ഇന്ത്യ തങ്ങളെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യു.എസ്.. അടുത്തിടെ ഇന്ത്യയുെട പങ്കാളിത്തത്തോടെ നടന്ന ക്വാഡ് രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിൽ വിഷയം ചർച്ചചെയ്തിരുന്നതായും യു.എസ്. വിദേശകാര്യമന്ത്രാലയം വക്താവ് നെഡ് പ്രൈസ് പറഞ്ഞു. ‘‘അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന സഖ്യകക്ഷിയാണ് ഇന്ത്യ. സൈനികശക്തി ഉപയോഗിച്ച് അതിർത്തികൾ മാറ്റുന്നതിനെ അവർ എതിർക്കും’’ -പ്രൈസ് പറഞ്ഞു.

അതിനിടെ, റഷ്യ സൈനികനടപടി സ്വീകരിച്ചാൽ ഉപരോധം ഏർപ്പെടുത്താൻ തയ്യാറാണെന്ന് ജർമൻ ചാൻസലർ ഒലഫ് ഷോൾസ് പറഞ്ഞു. യുക്രൈനിലും റഷ്യയിലും നടന്ന സമാധാനചർച്ചകളിൽ പങ്കെടുത്തശേഷമായിരുന്നു ഷോൾസിന്റെ പ്രതികരണം. പുതിനു പിന്തിരിയാൻ ഇനിയും സമയം അവശേഷിക്കുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. ബ്രിട്ടീഷ് വിദേശകാര്യസെക്രട്ടറി ലിസ് ട്രസ് വരുംദിവസങ്ങളിൽ യുക്രൈൻ സന്ദർശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlights: US Hopes Of Indian Support If Russia Attacks Ukraine

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..