യുക്രൈൻ വിഷയത്തിൽ ഇന്ത്യൻ നിലപാട് ദൃഢതയില്ലാത്തത് -ബൈഡൻ


ജോ ബൈഡൻ |ഫോട്ടോ:AP

വാഷിങ്ടൺ: യുക്രൈനിലെ റഷ്യൻ അധിനിവേശത്തിൽ തങ്ങളുടെ പ്രധാന സഖ്യകക്ഷികളിലൊന്നായ ഇന്ത്യയുടെ നിലപാട് ദൃഢതയില്ലാത്തതാണെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈ‍ഡൻ. “ക്വാഡ് അംഗരാജ്യങ്ങളിൽ ഇന്ത്യ അല്പം ഇളകി നിൽക്കുകയാണ്. ജപ്പാൻ വളരെ ശക്തമാണ്. ഓസ്‌ട്രേലിയയും അങ്ങനെത്തന്നെ.

നാറ്റോയെ വിഭജിക്കാനായിരുന്നു പുതിന്റെ ശ്രമം. എന്നാൽ, ചരിത്രത്തിൽ ഇന്നുവരെയില്ലാത്ത ഐക്യത്തോടെ നാറ്റോ ശക്തിപ്പെടുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. വാഷിങ്ടണിൽ യു.എസ്. ബിസിനസ് തലവന്മാരെ അഭിസംബോധനചെയ്ത് സംസാരിക്കുകയായിരുന്നു ബൈഡൻ.യുക്രൈൻ അധിനിവേശത്തെത്തുടർന്ന് റഷ്യക്കെതിരേ കടുത്ത ഉപരോധങ്ങളാണ് യു.എസും മറ്റു സഖ്യരാജ്യങ്ങളും ഏർപ്പെടുത്തിയത്. റഷ്യക്കെതിരായ ഐക്യരാഷ്ട്രസഭാ പ്രമേയത്തിൽ വോട്ടു ചെയ്യാതെ വിട്ടുനിന്ന ഇന്ത്യ റഷ്യയിൽനിന്ന്‌ വിലക്കുറവിൽ എണ്ണ വാങ്ങാൻ തയ്യാറെടുക്കുന്നതാണ് അമേരിക്കയെ ചൊടിപ്പിക്കുന്നത്.

Content Highlights: US President Biden calls India 'shaky' in Russia confrontation

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..