പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
ഓസ്റ്റിൻ: അമേരിക്കയിലെ ടെക്സസിൽ 39-കാരൻ അയൽവീട്ടിൽക്കയറി എട്ടുവയസ്സുള്ള കുട്ടിയും മൂന്നുസ്ത്രീകളുമുൾപ്പെടെ അഞ്ചുപേരെ വെടിവെച്ചുകൊന്നു. ഇതിൽ രണ്ടുപേർ ഹോൺഡുറസിൽനിന്നുള്ളവരാണ്. ഹൂസ്റ്റണിൽനിന്ന് 72 കിലോമീറ്റർ വടക്കുള്ള ക്ലെവ്‌ലൻഡിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
കുടുംബം ഉറങ്ങിക്കിടക്കവേയാണ് വെടിവെപ്പുണ്ടായതെന്ന് പോലീസ് അറിയിച്ചു. സംഭവസമയത്ത് വീട്ടിൽ പത്തോളംപേരുണ്ടായിരുന്നെങ്കിലും മറ്റുള്ളവർക്കാർക്കും പരിക്കില്ല. വെടിവെപ്പിന്റെ കാരണം വ്യക്തമല്ല. അക്രമിക്കായി പോലീസ് തിരച്ചിൽ തുടരുകയാണെന്ന് സാൻ ജസീനോ പോലീസ് മേധാവി ഗ്രെഗ് കാപ്പേർസ് പറഞ്ഞു.
Content Highlights: usa, gun shoot, death


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..