യുക്രൈന്റെ കിഴക്കൻ മേഖലയിൽ സെലെൻസ്കിയുടെ സന്ദർശനം


Photo: AP

കീവ്: റഷ്യ ആക്രമണം കടുപ്പിച്ചതിനിടെ യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി കിഴക്കൻ മേഖലയിൽ സന്ദർശനം നടത്തി. ഖാർക്കിവിൽ സൈനികരെക്കണ്ട് രാജ്യത്തിനായി പോരാടുന്നതിന് നന്ദിയറിയിച്ചു. ഖാർക്കിവിലെ സ്ഥിതി അതിഗുരുതരമാണെന്ന് സെലെൻസ്കി പറഞ്ഞു. റഷ്യ അധിനിവേശശ്രമം ആരംഭിച്ചശേഷം ആദ്യമായാണ് സെലെൻസ്കി കിഴക്കൻമേഖലയിൽ സന്ദർശനം നടത്തിയത്.

കിഴക്കൻ മേഖലയായ ഡോൺബാസിലെ മറ്റൊരു പ്രദേശമായ ലുഹാൻസ്കിലും സ്ഥിതി ഗുരുതരമാണ്. സിവിയറോഡൊണെറ്റ്‌സ്ക് നഗരത്തിൽ ഒട്ടേറെ സാധാരണക്കാർ കൊല്ലപ്പെട്ടുവെന്ന് ഗവർണർ സെർഹി ഹായ്ദായ് പറഞ്ഞു.

Content Highlights: Volodymyr Zelenskyy visit to eastern Ukraine

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..